Read Time:1 Minute, 2 Second
ചെന്നൈ : ചെന്നൈ സെൻട്രലിൽനിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് അനുവദിച്ച പ്രത്യേക എ.സി. എക്സ്പ്രസ് തീവണ്ടി റദ്ദാക്കി.
മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റദ്ദാക്കിയതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
ബുധനാഴ്ചകളിൽ ചെന്നൈ സെൻട്രലിൽനിന്ന് കൊച്ചുവേളിയിലേക്ക് സെപ്റ്റംബർ നാല്, 11,18, 25 തീയതികളിലും കൊച്ചുവേളിയിൽനിന്ന് സെപ്റ്റംബർ അഞ്ച്, 12,19,26 തീയതികളിൽ ചെന്നൈയിലേക്കും പ്രഖ്യാപിച്ച തീവണ്ടിയാണ് റദ്ദാക്കിയത്.
ഓണം യാത്രാത്തിരക്ക് കുറയ്ക്കാൻ പ്രത്യേകവണ്ടികൾ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.