കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന് ആമുഖത്തോടെയാണ് മമ്മൂട്ടി പോസ്റ്റ് ആരംഭിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി.…
Read MoreDay: 1 September 2024
സുരക്ഷാ ജോലിക്കിടെ ഹൃദയാഘാതം: അസി. കമ്മിഷണർ മരിച്ചു; 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ : നഗരത്തിൽ നടന്ന രാത്രികാല കാറോട്ട മത്സരത്തിനുള്ള സുരക്ഷാ ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് പോലീസ് അസി.കമ്മിഷണർ മരിച്ചു. ചെന്നൈ സിറ്റി പോലീസിലെ ശിവകുമാറാണ് മരിച്ചത്. ജോലിക്കിടെ നെഞ്ചുവേദനയുണ്ടായ ശിവകുമാറിനെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയ്ക്ക് മൺറോ പ്രതിമയ്ക്ക് സമീപം സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അദ്ദേഹം നിലത്തുവീഴുകയായിരുന്നു മുഖ്യമന്ത്രി സ്റ്റാലിൻ ശനിയാഴ്ച അദ്ദേഹത്തിൻ്റെ കുടുംബത്തെ അനുശോചനം രേഖപ്പെടുത്തുകയും 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
Read Moreകടൽവഴി നുഴഞ്ഞുകയറ്റം; സംസ്ഥാനത്ത് നിന്നും 44 ബംഗ്ലാദേശികളെ എൻ.ഐ.എ. അറസ്റ്റ് ചെയ്തു
ചെന്നൈ : കടൽവഴി നുഴഞ്ഞുകയറി തമിഴ്‌നാട്ടിലെത്തിയ 44 ബംഗ്ലാദേശികളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു. കാഞ്ചീപുരം ജില്ലയിലെ പടപ്പൈയിൽനിന്നും ചെങ്കൽപ്പെട്ടിലെ ചില ഇടങ്ങളിൽനിന്നുമാണ് അറസ്റ്റ്. ഇവരിൽനിന്ന് ആധാർ കാർഡ് ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തു. പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്ന തെറ്റായ വിവരങ്ങൾ നൽകിയാണ് .താമസിക്കുന്നത്.
Read Moreരണ്ടു വണ്ടികൾകൂടി; സംസ്ഥാനത്തിന് നിലവിൽ എട്ടു വന്ദേഭാരത്; സ്ഥിരംസർവീസ് തിങ്കളാഴ്ച തുടങ്ങും
ചെന്നൈ : ചെന്നൈ-നാഗർകോവിൽ, മധുര-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസുകൾ ശനിയാഴ്ച ഓടിത്തുടങ്ങി. ഇതോടെ തമിഴ്‌നാട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസുകൾ എട്ട് ആയി. ശനിയാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിങ് വഴിയാണ് പുതിയ തീവണ്ടികൾക്ക് പച്ചക്കൊടി കാണിച്ചത്. ചെന്നൈ സെൻട്രലിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയും കേന്ദ്രമന്ത്രി എൽ. മുരുകനും മധുരയിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണയും ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചെന്നൈ എഗ്‌മോറിൽനിന്ന് നാഗർകോവിലിലേക്കുള്ള വന്ദേ ഭാരതിന്റെ സ്ഥിരംസർവീസ് തിങ്കളാഴ്ച തുടങ്ങും. ചെന്നൈ-നാഗർകോവിൽ വണ്ടി കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് പോകേണ്ടവർക്ക്…
Read Moreഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ
ചെന്നൈ : ഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രവർത്തകനെന്നു കരുതുന്ന അസീസ് അഹമ്മദിനെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പിടികൂടി. രാജ്യം വിടാനൊരുങ്ങുമ്പോഴായിരുന്നു അസീസിന്റെ അറസ്റ്റെന്ന് എൻ.ഐ.എ. അറിയിച്ചു. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചതിന് ഹിസ്ബത് തഹ്‌റീർ പ്രവർത്തകർക്കെതിരേ തമിഴ്‌നാട്ടിൽ നടന്നുവരുന്ന അന്വേഷണങ്ങളുടെ തുടർച്ചയാണ് അസീസിന്റെ അറസ്റ്റ്. 70 വർഷംമുൻപ് ആരംഭിച്ച സംഘടനയെ പലരാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആറുപേർ തമിഴ്‌നാട്ടിൽ അറസ്റ്റിലായിരുന്നു. അസീസ് ഉൾപ്പെടെ ചിലർക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പ്രഭാഷണ പരിപാടികളിലൂടെയാണ് സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. പ്രഭാഷണങ്ങൾ നടത്തുന്നതിൽ…
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചു; താരസംഘടനയുടെ തലപ്പത്ത് സ്ത്രീകള്‍ വരണം, എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം’: അമല പോള്‍
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചുവെന്ന് നടി അമല പോൾ. റിപ്പോർട്ട് പുറത്തുവരാൻ ഡബ്ല്യുസിസി വളരെ ശക്തമായി നിന്നുവെന്നും സംഘടനകളുടെ മുൻപന്തിയിൽ സ്ത്രീകൾ ഉണ്ടാകണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ നിയമപരമായ നടപടി ഉണ്ടാകണമെന്നും താരം ആവശ്യപ്പെട്ടു.എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം. ആരോപണങ്ങളില്‍ നിയമപരമായി നീതി ഉറപ്പാക്കണമെന്നും അമലപോള്‍ കൊച്ചിയില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിൽ ഞാനും ഷോക്ക്ഡ് ആണ്. വളരെ ഡിസ്റ്റർബിങ് ആയ കാര്യങ്ങളാണ് പുറത്തുവന്നത്. ഇതിന് വേണ്ട പ്രാധാന്യം കിട്ടണം. നിയമപരമായ നടപടി…
Read Moreതീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഡി.എം.കെ. പ്രവർത്തകൻ മരിച്ചു
ചെന്നൈ : മധുരയിൽ ഡി.എം.കെ. എം.എൽ.എ. ദളപതിയുടെ വീടിനു മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച പാർട്ടി പ്രവർത്തകൻ ആശുപത്രിയിൽ മരിച്ചു. പാർട്ടി ട്രേഡ് യൂണിയൻ മുൻ ഭാരവാഹി ഗണേശനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ദളപതിയുടെ വീടിനു മുന്നിലെത്തിയ ഗണേശൻ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഗണേശനെ മധുര സർക്കാർ രാജാജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡി.എം.കെ. ട്രേഡ് യൂണിയൻ ഭാരവാഹിത്വത്തിൽനിന്ന് തരംതാഴ്ത്തിയതിൽ മനംനൊന്താണ് ജിവനൊടുക്കിയതെന്നാണ് വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.
Read Moreഇന്ന് തന്റെ ജന്മദിനം; ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..’; ആരോപണങ്ങള്‍ വ്യാജമെന്ന് ജയസൂര്യ
തിരുവനന്തപുരം: തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമെന്നും, നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടന്‍ ജയസൂര്യ. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം. വ്യാജ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കിയെന്നും ജയസൂര്യ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ‘വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണ്. അതിനിടയിലാണ് തനിക്കു നേരെ വ്യാജ പീഡനാരോപണങ്ങള്‍ ഉണ്ടാകുന്നത്. അത് കുടുംബത്തിനും എന്നെ ചേര്‍ത്തു നിര്‍ത്തിയവര്‍ക്കും വലിയ മുറിവായി, വേദനയായി. നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യം അവര്‍ തീരുമാനിച്ചുകൊള്ളും.’ ‘ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും എപ്പോള്‍ വേണമെങ്കിലും…
Read Moreതടസ്സങ്ങൾ നീങ്ങി; രാജ്യത്തെ ആദ്യ രാത്രികാല തെരുവു കാറോട്ടമത്സരത്തിന് തുടക്കമായി
ചെന്നൈ : നിയമയുദ്ധത്തിനും മണിക്കൂറുകൾനീണ്ട അനിശ്ചിതത്വത്തിനുംശേഷം രാജ്യത്തെ ആദ്യ രാത്രികാല തെരുവു കാറോട്ടമത്സരത്തിന് ശനിയാഴ്ച വൈകീട്ട് ചെന്നൈയിൽ തുടക്കമായി. രാജ്യാന്തരസംഘടനയായ എഫ്.ഐ.എ.യുടെ സുരക്ഷാ സർട്ടിഫിക്കറ്റ് വൈകിയതിനാൽ ശനിയാഴ്ച പരിശീലനയോട്ടം മാത്രമാണ് നടന്നത്. മത്സരം ഞായറാഴ്ച നടക്കും. രാജ്യത്ത് 2022-ൽ തുടങ്ങിയ ഇന്ത്യൻ റേസിങ് ലീഗിന്റെ മൂന്നാം സീസണായാണ് രാത്രികാല തെരുവു കാറോട്ട മത്സരം നടത്തുന്നത്. മത്സരത്തിനെതിരേ നൽകിയ ഹർജിപരിഗണിച്ച മദ്രാസ് ഹൈക്കോടതി എഫ്.ഐ.എ.യുടെ സർട്ടിഫിക്കറ്റ് വേണമെന്ന ഉപാധിയിൽ അനുമതിനൽകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി കനത്തമഴപെയ്തതിനാൽ സുരക്ഷാ പരിശോധനയും സർട്ടിഫിക്കറ്റും വൈകി. ഇതുകാരണം ഉച്ചയ്ക്കു നിശ്ചയിച്ച ഉദ്ഘാടനം…
Read Moreസംസ്ഥാനത്ത് 68,773 കോടിയുടെ പദ്ധതികൾക്ക് തുടക്കമായി
ചെന്നൈ : തമിഴ്‌നാട്ടിൽ 17,616 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ 19 സംരംഭങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. 51,157 കോടി രൂപ ചെലവുവരുന്ന 28 പദ്ധതികൾക്ക് തറക്കല്ലിട്ടു. ബുധനാഴ്ച തമിഴ്‌നാട് നിക്ഷേപ സംഗമത്തിലാണ് 68,773 പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചത്. പദ്ധതികളിലൂടെ 1,06,803 തൊഴിലവസരങ്ങൾ വരുമെന്നാണ് കരുതുന്നത്. ഹ്യൂണ്ടായ് മോട്ടോർസ് മദ്രാസ് ഐ.ഐ.ടി. യുടെയും സംസ്ഥാന സർക്കാറിന്റെയും സഹകരണത്തോടെ തുടങ്ങുന്ന ഹൈഡ്രജൻ ഇനവേഷൻ സെന്ററിന് ചടങ്ങിൽ മുഖ്യമന്ത്രി തറക്കല്ലിട്ടു. ഐ.ഐ.ടി. യുടെ കാംപസിനോട് ചേർന്ന് 65,000 ചതുരശ്രയടി സ്ഥലത്താണ് ഇതു…
Read More