തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഡി.എം.കെ. പ്രവർത്തകൻ മരിച്ചു

0 0
Read Time:1 Minute, 1 Second

ചെന്നൈ : മധുരയിൽ ഡി.എം.കെ. എം.എൽ.എ. ദളപതിയുടെ വീടിനു മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച പാർട്ടി പ്രവർത്തകൻ ആശുപത്രിയിൽ മരിച്ചു.

പാർട്ടി ട്രേഡ് യൂണിയൻ മുൻ ഭാരവാഹി ഗണേശനാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ദളപതിയുടെ വീടിനു മുന്നിലെത്തിയ ഗണേശൻ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഗണേശനെ മധുര സർക്കാർ രാജാജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡി.എം.കെ. ട്രേഡ് യൂണിയൻ ഭാരവാഹിത്വത്തിൽനിന്ന് തരംതാഴ്ത്തിയതിൽ മനംനൊന്താണ് ജിവനൊടുക്കിയതെന്നാണ് വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts