മധുര- ബംഗളൂരു, ചെന്നൈ എഗ്മോര്‍ – നാഗര്‍കോവില്‍ എന്നീ പാതകളിലേക്കുള്ള വന്ദേ ഭാരത് സര്‍വിസുകള്‍ ആരംഭിച്ചു

0 0
Read Time:1 Minute, 9 Second

മധുര- ബംഗളൂരു, ചെന്നൈ എഗ്മോര്‍ – നാഗര്‍കോവില്‍, മീറത്ത്- ലഖ്‌നോ പാതകളിലെ പുതിയ വന്ദേ ഭാരത് സര്‍വിസുകള്‍ പ്രധാനമന്ത്രി നന്ദ്രേ മോദി ഫ്‌ലാഗ് ഓഫ് ചെയ്തു.

ചെന്നൈ എഗ്മോര്‍ – നാഗര്‍കോവില്‍ എക്‌സ്പ്രസ് രാവിലെ അഞ്ചുമണിക്ക് എഗ്മോറില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.50ന് നാഗര്‍കോവിലില്‍ എത്തും.

ഉച്ചക്ക് 2.20ന് നാഗര്‍കോവിലില്‍നിന്നും തിരിക്കുന്ന ട്രെയിന്‍ രാത്രി 11ന് എഗ്മോറിലെത്തും. ബുധന്‍ സര്‍വിസ് ഉണ്ടാകില്ല .

മധുര – ബംഗളൂരു വന്ദേഭാരത് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വിസ് നടത്തുക. മധുരയില്‍നിന്ന് രാവിലെ 5.15ന് പുറപ്പെട്ട് ഉച്ച ഒരുമണിക്ക് ബംഗളൂരുവില്‍ എത്തും.

തിരിച്ച്‌ 1.30ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 9.45ന് മധുരയില്‍ എത്തും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts