ചെന്നൈ : കായികരംഗത്തെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിർദേശം. പോക്സോ നിയമപ്രകാരമുള്ള ഏഴുവർഷത്തെ കഠിനതടവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി സർക്കാർ സ്കൂളിലെ മുൻ കായികാധ്യാപകൻ സെൽവൻ നൽകിയ അപ്പീലിൽ വാദംകേൾക്കുകയായിരുന്നു കോടതി. പെൺകുട്ടികളെ കായികമത്സരങ്ങൾക്ക് കൊണ്ടുപോകുമ്പോൾ മാതാപിതാക്കളെയും ഒപ്പംകൂട്ടണമെന്നു നിർദേശിച്ച കോടതി ലൈംഗികപീഡനവും മറ്റും വനിതാ കായികതാരങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. സുരക്ഷിതമായ കായികാന്തരീക്ഷമെന്നത് ഓരോ വനിതാ കായികതാരത്തിന്റെയും മൗലികാവകാശമാണ്. പ്രകടനത്തിൽ വിജയിക്കണമെങ്കിൽ പിന്തുണയ്ക്കൊപ്പം മാനസികസന്തോഷംകൂടി ആവശ്യമാണ്. കായികവിദ്യാഭ്യാസം…
Read MoreDay: 2 September 2024
താമസസ്ഥലത്ത് ലഹരി വേട്ട: അറസ്റ്റിലായ വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടു
ചെന്നൈ : താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് അടക്കം ലഹരിവസ്തുകളുമായി പിടിയിലായ കോളേജ് വിദ്യാർഥികളെ ജാമ്യത്തിൽവിട്ടു. പൊത്തേരി, കാട്ടാങ്കുളത്തൂർ എന്നിവിടങ്ങളിൽ ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ള താമസസ്ഥലങ്ങളിൽ ശനിയാഴ്ച നടത്തിയ പരിശോധനയിൽ 21 കോളേജ് വിദ്യാർഥികളാണ് അറസ്റ്റിലായത്. ഇതിൽ പത്തുപേരെ പോലീസ് സ്റ്റേഷൻ ജാമ്യത്തിലും വിദ്യാർഥിനി അടക്കമുള്ള 11 പേരെ കോടതിയിൽ ഹാജരാക്കിയതിനു ശേഷവും വിട്ടയക്കുകയായിരുന്നു. ജഡ്ജി സ്വന്തം ജാമ്യത്തിലാണ് വിദ്യാർഥികളെ വിട്ടയച്ചത്. ഇവരുടെ ഭാവിയെ കരുതിയാണ് നടപടിയെന്നും ചെങ്കൽപ്പേട്ട് ജില്ലാ ജഡ്ജി വ്യക്തമാക്കി. ഇതേസമയം, വിദ്യാർഥികൾക്ക് ലഹരിവസ്തുകൾ വിതരണംചെയ്ത മൂന്ന് ഉത്തരേന്ത്യൻ സ്വദേശികളെ ജുഡീഷ്യൽ…
Read Moreമണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് മരണം, 10 പേർക്ക് പരിക്ക്
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. മെയ്തെയ് ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഗന്‍ബം സുര്‍ബല (35) ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇവരെ അധികൃതര്‍ തിരിച്ചറിഞ്ഞു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം. സംഘർഷത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ 12 വയസുകാരിയായ മകള്‍ ഉൾപ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പൊലീസുകാരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു. കുക്കി വിമതരെന്നു സംശയിക്കുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ഞായറാഴ്ച ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് സംഘർഷമുണ്ടായത്. ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയായിട്ടുണ്ട്.
Read Moreപടക്കശാലയിൽ സ്ഫോടനം: രണ്ടുതൊഴിലാളികൾ മരിച്ചു
ചെന്നൈ : തൂത്തുക്കുടി ജില്ലയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുതൊഴിലാളികൾ മരിച്ചു. രണ്ടുസ്ത്രീകളുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ശ്രീവൈകുണ്ഠം കുരീപ്പൻകുളം ഗ്രാമത്തിലുള്ള പടക്കശാലയിൽ ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. പ്രദേശവാസികളായ മുത്തുകണ്ണൻ (21), വിജയ് (25) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സെൽവം (21), പ്രസാദ് (20), സെന്തൂർക്കനി (45), മുത്തുമാരി (45) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻതന്നെ അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ ജനവാസകേന്ദ്രങ്ങളിലേക്ക് പടർന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങൾ കത്തിനശിച്ചതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സെൽവത്തെയും പ്രസാദിനെയും തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലും സെന്തൂർക്കനിയെയും മുത്തുമാരിയെയും സാത്താൻകുളം സർക്കാർ…
Read Moreകുഞ്ഞിനെ പിശാച് ബാധിച്ചെന്ന് പറഞ്ഞ് പിതാവ് പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി
കുഞ്ഞിനെ പിശാച് ബാധിച്ചെന്ന് പറഞ്ഞ് പിതാവ് പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. പത്തുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ജിതേന്ദ്ര ബെര്‍വ എന്നയാള്‍ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് ഇയാള്‍ ഭാര്യയ്ക്കരികില്‍ നിന്നും കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കൊലപാതകം നടത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിക്കുകയായിരുന്നു. ബെര്‍വയെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ബദുണ്ട സ്വദേശിയാണ് ബെര്‍വ. ഇയാള്‍ ഒരു വര്‍ഷത്തോളമായി ഭാര്യവീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. തനിക്കൊപ്പം ഒരു പിശാചുണ്ടെന്ന്…
Read Moreവയനാടിന്‍റെ ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കണം, വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്തിക്കണം: രാഹുൽ ഗാന്ധി
വയനാട്ടിലെ ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കാൻ ആഹ്വാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലും കുറിപ്പിലുമാണ് അദ്ദേഹം വയനാടിന്‍റെ ടൂറിസം മേഖലക്കായി സംസാരിക്കുന്നത്. മഴ മാറിക്കഴിഞ്ഞാൽ വയനാട്ടിലെ വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കാനും വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്താൻ പ്രേരിപ്പിക്കാനും കൂട്ടായ ശ്രമം നടത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു. രാഹുലിന്‍റെ കുറിപ്പ്: ഉരുൾ ദുരന്തമുണ്ടാക്കിയ നാശനഷ്ടങ്ങളിൽ നിന്ന് വയനാട് കരകയറുകയാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും, എല്ലാ സമുദായങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള ആളുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒത്തുചേരുന്നത് സന്തോഷകരമാണ്. വയനാട്ടിലെ ജനങ്ങൾക്ക് ഏറെ സഹായകമാകുന്ന ഒരു…
Read Moreകേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാകും.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരം. മുഹമ്മദ് അസറുദ്ദീൻ ക്യാപ്റ്റൻ ആകുന്ന ആലപ്പി റിപ്പിൾസും വരുൺ നായനാരുടെ ക്യാപ്റ്റൻസിയിൽ തൃശ്ശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യ മത്സരം. തുടർന്ന്, വൈകുന്നേരം ആറു മണിയോടെ പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യൻ ഗായകൻ അരുൺ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. 60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നും…
Read Moreലൈംഗിക ചൂഷണമുള്ളത് മലയാള സിനിമയിൽ; തമിഴ് സിനിമ മേഘലയിൽ ചൂഷണമില്ലെന്ന് ജീവ; വിമർശനവുമായി ചിൻമയി
ചെന്നൈ : ലൈംഗിക ചൂഷണമുള്ളത് മലയാള സിനിമയിലാണെന്നും തമിഴിൽ അതൊന്നുമില്ലെന്നും നടൻ ജീവ. തമിഴിൽ ലൈംഗിക ചൂഷണമില്ലെന്നു പറയാൻ എങ്ങനെ കഴിയുന്നെന്ന് ഗായിക ചിൻമയിയുടെ ചോദ്യം. തേനിയിൽ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ ജീവയോട് ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി ചോദിച്ചത്. ഇതെല്ലാം പലതവണ പറഞ്ഞുകഴിഞ്ഞ വിഷയമാണല്ലോയെന്ന്, ആദ്യം നടൻ ക്ഷോഭിച്ചു. പിന്നീടാണ് അതു മലയാള സിനിമയിലെ പ്രശ്നമാണെന്നും തമിഴിൽ അങ്ങനെയൊന്നും ഇല്ലെന്നും പറഞ്ഞത്. ജീവയുടെ പ്രതികരണത്തിന്റെ വാർത്ത പങ്കുവെച്ചുകൊണ്ടാണ് ചിൻമയി വിമർശനമുന്നയിച്ചത്. തമിഴ് സിനിമയിൽ ലൈംഗികപീഡനം നടക്കുന്നില്ലെന്നു പറയാൻ അവർക്ക് എങ്ങനെ കഴിയുന്നെന്ന് ചിൻമയി…
Read Moreനിർണായകം; മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: പീഡനക്കേസില്‍ എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീരുമാനമെടുക്കും. നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ…
Read Moreചാലിയാറില്‍ പോത്തുകല്ല് മേഖലയില്‍ നിന്ന് വീണ്ടും ശരീരഭാഗം കണ്ടെത്തി
ചാലിയാറില്‍ പോത്തുകല്ല് മേഖലയില്‍ നിന്ന് വീണ്ടും ശരീരഭാഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയര്‍ പ്രവര്‍ത്തകരാണ് ശരീരഭാഗം കണ്ടെത്തിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ വ്യക്തിയുടേതാണോ ശരീരഭാഗമെന്നാണ് സംശയിക്കുന്നത്. പൊലീസെത്തി ശരീരഭാഗം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ നിരവധി മൃതദേഹങ്ങള്‍ നേരത്തെ പോത്തുകല്ല് മേഖലയില്‍നിന്ന് കണ്ടെത്തിയിരുന്നു. അന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളും മൃതദേഹങ്ങളും പിന്നീട് വയനാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Read More