നഗരത്തിലെ അരലക്ഷം നായകളിൽ വന്ധ്യംകരണം നടത്താൻ പദ്ധതിയിട്ട് കോർപ്പറേഷൻ

0 0
Read Time:1 Minute, 9 Second

ചെന്നൈ : തെരുവുനായകൾ പെറ്റുപെരുകുന്നത് തടയാൻ നടപടിയുമായി ചെന്നൈ കോർപ്പറേഷൻ.

അരലക്ഷം നായകൾക്ക് വന്ധ്യംകരണം നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന് കോർപ്പറേഷൻ യോഗത്തിൽ തീരുമാനിച്ചു. നിലവിൽ ഒരു വർഷം 15000 നായകൾക്കാണ് വന്ധ്യംകരണം നടത്തുന്നത്.

ഇത് 50,000 ആയി ഉയർത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പുതിയ രണ്ട് എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു.

തെരുവു നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. കോർപ്പറേഷൻ 17-ാം വാർഡിലും 184-ാം വാർഡിലുമായിരിക്കും പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

നിലവിൽ പുളിയന്തോപ്പ്, കണ്ണമ്മപ്പേട്ട്, മീനമ്പാക്കം, ഷോളിങ്ങനല്ലൂർ എന്നിവിടങ്ങളിലാണ് എ.ബി.സി. കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts