Read Time:1 Minute, 3 Second
ചാലിയാറില്‍ പോത്തുകല്ല് മേഖലയില്‍ നിന്ന് വീണ്ടും ശരീരഭാഗം കണ്ടെത്തി.
മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയര്‍ പ്രവര്‍ത്തകരാണ് ശരീരഭാഗം കണ്ടെത്തിയത്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ വ്യക്തിയുടേതാണോ ശരീരഭാഗമെന്നാണ് സംശയിക്കുന്നത്.
പൊലീസെത്തി ശരീരഭാഗം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ നിരവധി മൃതദേഹങ്ങള്‍ നേരത്തെ പോത്തുകല്ല് മേഖലയില്‍നിന്ന് കണ്ടെത്തിയിരുന്നു.
അന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളും മൃതദേഹങ്ങളും പിന്നീട് വയനാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.