Read Time:48 Second
ചെന്നൈ : ഭൂമിതട്ടിപ്പ് കേസിൽ മുൻമന്ത്രിയും അണ്ണാ ഡി.എം.കെ. നേതാവുമായ എം.ആർ. വിജയഭാസ്കറുടെ സഹോദരൻ ശേഖർ അറസ്റ്റിലായി. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് അറസ്റ്റ്.
ഈ കേസിൽ നേരത്തേ അറസ്റ്റിലായ വിജയഭാസ്കർ പിന്നിട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.
100 കോടി രൂപ വിലമതിക്കുന്ന 22 ഏക്കർ സ്ഥലം വ്യാജരേഖയുണ്ടാക്കി രജിസ്റ്റർ ചെയ്തുവെന്നാണ് കേസ്. മന്ത്രിയും സഹോദരനും മറ്റ് അഞ്ച് പേരുമാണ് പ്രതികൾ.