ഗുവാഹത്തി: അസമില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. കരിംഗഞ്ച് ജില്ലയിലാണ് സംഭവം. കളിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയത്. പതിനഞ്ച് മിനിറ്റ് പെണ്‍കുട്ടിയുടെ അമ്മ പുറത്ത് പോയിരുന്നു. തിരികെ വരുമ്പോള്‍ പെണ്‍കുട്ടിയുടെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുന്നത് അമ്മ കണ്ടുവെന്നാണ് പരാതിയിലുള്ളത്. പെണ്‍കുട്ടിയുടെ അമ്മയെ കണ്ട സമയത്ത് പെട്ടെന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 15 കാരനായ ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും.
Read MoreDay: 7 September 2024
14 തീരദേശ ജില്ലകളിലായി ‘സാഗർ കവാച്ച്’ ഡ്രിൽ നടന്നു; പങ്കെടുത്തത് 10,000 ത്തോളം പോലീസുകാരും സൈനികരും
ചെന്നൈ: തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിൽ ‘സാഗർ കവാച്ച്’ എന്ന പേരിൽ സുരക്ഷാ ഡ്രിൽ തുടരുന്നു. 14 തീരദേശ ജില്ലകളിലായി സുരക്ഷാസേനയും പോലീസും ഉൾപ്പെടെ പതിനായിരത്തോളം പേർ ഇതിൽ പങ്കാളികളായി. 2008ലെ മുംബൈ കടലാക്രമണത്തിൽ 175 പേർക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തെ തുടർന്ന് രാജ്യത്തുടനീളം തീരദേശ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി 6 മാസത്തിലൊരിക്കൽ ‘സാഗർ കവാച്ച്’ (കടൽ കവചം) എന്ന പേരിൽ തീരദേശ ജില്ലകളിൽ സുരക്ഷാ ഡ്രിൽ നടത്തുന്നുണ്ട്. സുരക്ഷാസേനയും പൊലീസ് വകുപ്പും സംയുക്തമായി നടത്തുന്ന ഈ അഭ്യാസത്തിലൂടെ തീരദേശ ജില്ലകളിൽ സുരക്ഷ ഉറപ്പാക്കുക എന്നതാണ്…
Read Moreസ്‌കൂളില്‍ കടുത്ത ശിക്ഷ പതിവ്; ക്ലാസുകള്‍ അടിച്ച് തകര്‍ത്ത് വിദ്യാര്‍ഥിനികളുടെ പ്രതിഷേധം
ചെറിയ പിഴവുകള്‍ക്ക് പോലും വലിയ ശിക്ഷ നല്‍കുന്നു എന്നാരോപിച്ചാണ് സ്‌കൂള്‍ അധികൃതര്‍ക്കു നേരെ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. മധ്യപ്രദേശിലെ ഭോപാലിലുള്ള സരോജിനി നായിഡു ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് പ്രതിഷേധിച്ചത്. സ്‌കൂളിലെ ജനലുകളും ഫാനുകളും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തുന്നതടക്കമുളള കടുത്ത ശിക്ഷകളാണ് നല്‍കുന്നതെന്നാണ് വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നത്. ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവും നിര്‍ബന്ധിച്ച് വൃത്തിയാക്കിക്കുന്നതായും ആരോപണമുണ്ട്. ദൂരത്ത് നിന്നും എത്തുന്നവരാണ് എന്ന പരിഗണന പോലും നല്‍കാതെ താമസിച്ച് എത്തിയാല്‍ ഗേറ്റിന് പുറത്ത് നിര്‍ത്തുകയാണ് പതിവ്. വിദ്യാര്‍ഥികളെ ശിക്ഷിക്കാന്‍ മാത്രം ഒരു വിരമിച്ച…
Read Moreമൂന്ന് പേരെ കൊന്ന് വീട് കൊള്ളയടിച്ച വീട്ടു ജോലിക്കാരാന് ലഭിച്ചത് 2100 രൂപാ മാത്രം
ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കൊലപാതകം നടത്തി മൃതദേഹം പെട്ടിയിലാക്കി വീട്ടിലെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം. മഹാരാഷ്ട്രയിലെ പാൽഗറിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. വീട്ടിലെ ജോലിക്കാരനാണ് മൂന്ന് പേരെയും കൊലപ്പെടുത്തിയത്. വീട്ടിൽ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇയാൾ ക്രൂരകൊലപാതകം നടത്തിയത്. എന്നാൽ ക്രൂര കൃത്യം നടത്തിയ ശേഷം മോഷണം നടത്തിയ ഇയാൾക്ക് ആകെ കണ്ടെത്താനായത് 2100 രൂപ വില വരുന്ന ആറ് വെള്ളി നാണയങ്ങൾ മാത്രമാണ്. പ്രതി ആരിഫ് അൻവർ അലിയെ പൊലീസ് ഉത്തർപ്രദേശിലെ…
Read Moreദുബായിൽ പീഡിപ്പിച്ചെന്ന് പറഞ്ഞ സമയത്ത് യുവതി കേരളത്തിൽ; നിവിൻ ആ ഹോട്ടലിൽ താമസിച്ചിട്ടില്ല
നടൻ നിവിൻപോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകള്‍ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ദുബായിലെ ഹോട്ടലിൽവച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതിൽ വ്യക്തത വരുത്താൻ യാത്രാരേഖകൾ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽനിന്നും വിവരം ശേഖരിക്കും. 2021ന് ശേഷം നിവിൻ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിൻ പോളിയടക്കം 6 പേർക്ക്…
Read Moreബി.എസ്.പി. നേതാവ് ആംസ്‌ട്രോങ് വധം: കുറ്റപത്രം ഉടൻ
ചെന്നൈ : ബി.എസ്.പി. സംസ്ഥാന പ്രസിഡന്റായിരുന്ന കെ. ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണം പൂർത്തിയായെന്നും ഒരാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കുമെന്നും ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ എ. അരുൺ അറിയിച്ചു. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആംസ്‌ട്രോങ് വധത്തിനുപിന്നിലെ വസ്തുതകളെല്ലാം കുറ്റപത്രം സമർപ്പിക്കുന്നതോടെ വെളിവാകുമെന്ന് കമ്മിഷണർ പറഞ്ഞു. അറിയപ്പെടുന്ന ഒരു കുറ്റവാളിയുടെ കൊലപാതകത്തിനു പകരം വീട്ടാനാണ് ആംസ്‌ട്രോങ്ങിനെ വധിച്ചത് എന്നാണ് പോലീസ് പറയുന്നത്. പെരമ്പൂരിൽവെച്ച് ജൂലായ് അഞ്ചിനാണ് ആംസ്‌ട്രോങ് കൊല്ലപ്പെട്ടത്. അതിനു ശേഷമാണ് സിറ്റി പോലീസ്…
Read Moreനഗരത്തിലെ രണ്ട് സ്കൂളുകളിൽ ആത്മീയ പ്രഭാഷണത്തെച്ചൊല്ലി പ്രതിഷേധം; ഇടപെട്ട് തമിഴ്‌നാട് സർക്കാർ
ചെന്നൈ : സർക്കാർ സ്കൂളുകളിൽ പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈ നഗരത്തിലെ രണ്ട് സ്കൂളുകളിൽ നടന്ന ആത്മീയ പ്രഭാഷണത്തെച്ചൊല്ലി പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഇത്തരം സംഭവങ്ങൾ ഇനിയുണ്ടാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി വ്യക്തമാക്കി. ഒരു സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ അശോക് നഗറിലെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും സെയ്ദാപ്പേട്ട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും മഹാവിഷ്ണു എന്നയാൾ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ്…
Read Moreസിനിമയിൽ മാത്രമല്ല സ്ത്രീകൾക്കുനേരേ അതിക്രമം; ഖുശ്ബു
ചെന്നൈ : സിനിമാരംഗത്ത് മാത്രമാണ് സ്ത്രീകൾക്ക് നേരേയുള്ള അതിക്രമം നടക്കുന്നതെന്ന പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഖുശ്ബു. ഐ.ടി. മേഖലയിലും രാഷ്ട്രീയത്തിലും മാധ്യമരംഗത്തും സ്ത്രീകൾക്കു നേരേ അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, സിനിമാരംഗത്തെമാത്രം പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലാണ് പ്രചാരണം നടത്തുന്നതെന്നും ഖുശ്ബു ആരോപിച്ചു. തമിഴ്‌സിനിമയിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ താരസംഘടനയായ നടികർ സംഘം രൂപവത്കരിച്ച സമിതി എടുത്ത തീരുമാനങ്ങളെ ഖുശ്ബു സ്വാഗതം ചെയ്തു. കുറ്റാരോപിതർക്ക് മുന്നറിയിപ്പു നൽകുമെന്ന സമിതിയുടെ തീരുമാനത്തിൽ തെറ്റില്ല. അതിക്രമം നേരിട്ടവർ മാധ്യമങ്ങളിൽ വെളിപ്പെടുത്തരുതെന്ന…
Read Moreവിനായഗ ചതുർത്ഥിക്കും വാരാന്ത്യങ്ങളിലും 2,315 പ്രത്യേക ബസുകൾ സർവീസ് നടത്തും
ചെന്നൈ: സെപ്തംബർ 6 (ശുഭമുഖൂർടം), സെപ്തംബർ 7 (വിനായകർ ചതുർത്ഥി), സെപ്റ്റംബർ 8 (ഞായർ) തീയതികളിൽ ചെന്നൈയിൽ നിന്നും തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വൻതോതിൽ ആളുകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് തമിഴ്‌നാട് സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ പ്രതിദിന ബസുകൾക്ക് പുറമെ പ്രത്യേക ബസുകളും ഓടിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. ഇതനുസരിച്ച് സെപ്തംബർ 6, 7, 8 തീയതികളിൽ കലമ്പാക്കത്ത് നിന്ന് തിരുവണ്ണാമലൈ, ട്രിച്ചി, കുംഭകോണം, മധുര, നെല്ലൈ, നാഗർകോവിൽ, കന്യാകുമാരി, തൂത്തുക്കുടി, കോയമ്പത്തൂർ, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിലേക്ക് 1,755 ബസുകൾ സർവീസ്…
Read More