Read Time:1 Minute, 7 Second
ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ.
കൊലപാതകം നടത്തി മൃതദേഹം പെട്ടിയിലാക്കി വീട്ടിലെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം. മഹാരാഷ്ട്രയിലെ പാൽഗറിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്.
വീട്ടിലെ ജോലിക്കാരനാണ് മൂന്ന് പേരെയും കൊലപ്പെടുത്തിയത്.
വീട്ടിൽ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇയാൾ ക്രൂരകൊലപാതകം നടത്തിയത്.
എന്നാൽ ക്രൂര കൃത്യം നടത്തിയ ശേഷം മോഷണം നടത്തിയ ഇയാൾക്ക് ആകെ കണ്ടെത്താനായത് 2100 രൂപ വില വരുന്ന ആറ് വെള്ളി നാണയങ്ങൾ മാത്രമാണ്.
പ്രതി ആരിഫ് അൻവർ അലിയെ പൊലീസ് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.