Read Time:1 Minute, 17 Second
ചെന്നൈ : ബി.എസ്.പി. സംസ്ഥാന പ്രസിഡന്റായിരുന്ന കെ. ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണം പൂർത്തിയായെന്നും ഒരാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കുമെന്നും ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ എ. അരുൺ അറിയിച്ചു.
പ്രതികളുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആംസ്‌ട്രോങ് വധത്തിനുപിന്നിലെ വസ്തുതകളെല്ലാം കുറ്റപത്രം സമർപ്പിക്കുന്നതോടെ വെളിവാകുമെന്ന് കമ്മിഷണർ പറഞ്ഞു.
അറിയപ്പെടുന്ന ഒരു കുറ്റവാളിയുടെ കൊലപാതകത്തിനു പകരം വീട്ടാനാണ് ആംസ്‌ട്രോങ്ങിനെ വധിച്ചത് എന്നാണ് പോലീസ് പറയുന്നത്.
പെരമ്പൂരിൽവെച്ച് ജൂലായ് അഞ്ചിനാണ് ആംസ്‌ട്രോങ് കൊല്ലപ്പെട്ടത്. അതിനു ശേഷമാണ് സിറ്റി പോലീസ് കമ്മിഷണറായി അരുൺ നിയമിതനായത്.