നഗരത്തിലെ പിഎച്ച്.ഡി.ക്കാരനായ ഉന്തുവണ്ടി കച്ചവടക്കാരനെ ലോകത്തിനു പരിചയപ്പെടുത്തി അമേരിക്കൻ വ്ലോഗർ

0 0
Read Time:2 Minute, 14 Second

ചെന്നൈ : പിഎച്ച്.ഡി.ക്കാരനായ തമിഴ്നാട്ടിലെ ഉന്തുവണ്ടി കച്ചവടക്കാരനെ ലോകത്തിനു പരിചയപ്പെടുത്തി അമേരിക്കൻ വ്ലോഗർ.

ചെന്നൈ മറീനയ്ക്കുസമീപം ഉന്തുവണ്ടിയിൽ തട്ടുകട നടത്തുന്ന റായൻ എന്ന യുവാവാണ് സാമൂഹിക മാധ്യമങ്ങളിലൂടെ താരമായത്.

പ്രമുഖ വ്ലോഗറായ ക്രിസ്റ്റഫർ ലൂയിസാണ് കച്ചവടക്കാരനെ മിന്നുംതാരമാക്കിയത്. ചെന്നൈ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം അവിചാരിതമായി റായനെ കണ്ടുമുട്ടുന്നത്.

ഗൂഗിൾ മാപ്പിൽ തട്ടുകടയ്ക്കായി നടത്തിയ തിരച്ചിലിനൊടുവിൽ അദ്ദേഹം റായന്റെ ഉന്തുവണ്ടി കടയിലെത്തുകയായിരുന്നു.

ചിക്കൻ 65 ഓർഡർ ചെയ്ത ശേഷം കുശലം പറയുന്നതിനിടെയാണ് ക്രിസ്റ്റഫർ ലൂയിസിന് റായന്റെ ഉന്നതവിദ്യാഭ്യാസ യോഗ്യത മനസ്സിലാവുന്നത്.

എസ്.ആർ.എം. സർവകലാശാലയിൽ ബയോടെക്‌നോളജിയിൽ പിഎച്ച്.ഡി. ചെയ്യുകയാണെന്നു റായൻ പറഞ്ഞപ്പോൾ ക്രിസ്റ്റഫർ ലൂയിസ് ആശ്ചര്യപ്പെട്ടു.

തന്റെ പേര് ഗൂഗിൾ ചെയ്താൽ ഗവേഷണ ലേഖനങ്ങൾ കണ്ടെത്താമെന്നും റായൻ അദ്ദേഹത്തെ അറിയിച്ചു. പാചകത്തിനിടയിൽത്തന്നെ റായൻ മൊബൈൽ ഫോണിൽ ലേഖനങ്ങളും കാട്ടിക്കൊടുത്തു.

വീട്ടുകാരെ പ്രയാസപ്പെടുത്താതെ സ്വന്തം പഠനത്തിന് പണം കണ്ടെത്താൻ ജോലി ചെയ്യുന്ന റായനെ അഭിനന്ദിച്ചശേഷമാണ് ക്രിസ്റ്റഫർ ലൂയിസ് മടങ്ങിയത്.

സമൂഹത്തിനു പ്രചോദനമേകുന്ന ഇൗ കൂടിക്കാഴ്ചയുടെ ദൃശ്യം പിന്നീട് എക്സിലൂടെയാണ് പുറംലോകമറിയുന്നത്. 13 വർഷം മുൻപാണ് റായൻ ചെന്നൈയിൽ ഉന്തുവണ്ടിക്കച്ചവടം തുടങ്ങിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts