മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ കൂടുന്നു; സംസ്ഥാനത്തുടനീളം വൃദ്ധസദനങ്ങൾ സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

0 0
Read Time:2 Minute, 25 Second

ചെന്നൈ : മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ കൂടുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലുടനീളം വൃദ്ധസദനങ്ങൾ സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഒരോ ജില്ലയിലും ഒരു വൃദ്ധസദനമെങ്കിലും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിക്കണമെന്നാണ് കോടതിയുത്തരവ്.

തമിഴ്‌നാട്ടിലെ എല്ലാജില്ലകളിലും വൃദ്ധസദനം സ്ഥാപിക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ. അതിശയകുമാർ സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ വാദം കേട്ടപ്പോഴാണ് ജസ്റ്റിസ് ആർ. സുബ്രഹ്‌മണ്യൻ, ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവിട്ടത്.

നേരത്തെ ഹർജിയിൽ വാദം കേട്ടപ്പോൾ വൃദ്ധസദനങ്ങളുടെ ആവശ്യകതയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഭിഭാഷകരുടെ സമിതിയെ കോടതി നിയോഗിച്ചിരുന്നു. അവരുടെ റിപ്പോർട്ടിൽ ഓരോ ജില്ലയിലും വൃദ്ധസദനത്തിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇക്കാര്യത്തിൽ സർക്കാർനൽകിയ വിശദീകരണത്തിൽ തങ്ങൾ സ്വന്തമായി വൃദ്ധസദനം സ്ഥാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. സന്നദ്ധസംഘടനകളും ജീവകാരുണ്യ സംഘടനകളുമാണ് വൃദ്ധസദനങ്ങൾ സ്ഥാപിച്ചിരിക്കുന്നതെന്നും അവയ്ക്ക് സഹായധനംനൽകുകയാണ് ചെയ്യുന്നതെന്നും സർക്കാർ അറിയിച്ചു.

ഈ വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി എല്ലാ ജില്ലകളിലും സ്വന്തമായി വൃദ്ധസദനങ്ങൾ സ്ഥാപിക്കാൻ ഉത്തരവിടുകയായിരുന്നു. കുട്ടികളുടെ പിന്തുണയില്ലാത്ത മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും സംരക്ഷിക്കുകയെന്നലക്ഷ്യമാണ് വൃദ്ധസദനങ്ങൾക്ക് പിന്നിലുള്ളതെന്നും അത് മാനിക്കാതെ പോകരുതെന്നും കോടതി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts