Read Time:1 Minute, 0 Second
ചെന്നൈ : പെട്രോളിനെയും ഡീസലിനെയും ചരക്ക് സേവന നികുതി(ജി.എസ്.ടി.)ക്കുകീഴിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു.
ഇക്കാര്യത്തിൽ നാലാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ചെന്നൈയിലെ അഭിഭാഷകനായ സി. കനകരാജാണ് പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ജി.എസ്.ടി.ക്കുകീഴിൽവരുന്നതോടെ രാജ്യത്ത് എണ്ണവില ഗണ്യമായിക്കുറയുമെന്നും എല്ലാസംസ്ഥാനത്തും ഏകീകൃതവില വരുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.