നഗരയാത്രയ്ക്കായുള്ള വന്ദേ മെട്രോ: കുറഞ്ഞനിരക്ക് 30 രൂപ

ചെന്നൈ: നഗരയാത്രയ്ക്കായി ഇന്ത്യൻ റെയിൽവേ രൂപകല്പന ചെയ്ത വന്ദേ മെട്രോയുടെ ആദ്യ സർവീസ് ഗുജറാത്തിലെ അഹമ്മദാബാദ് – ഭുജ് പാതയിലായിരിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള ശീതീകരിച്ച വണ്ടിയിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഉദ്ഘാടനത്തിയതി തീരുമാനിച്ചിട്ടില്ല. അഹമ്മദാബാദ്-ഭുജ് പാതയിൽ ആഴ്ചയിൽ ആറു ദിവസമായിരിക്കും വന്ദേ മെട്രോ സർവീസ്. സൗകര്യപ്രദമായ ഏറ്റവും അടുത്ത തീയതിയിൽ ഇതിന്റെ ഉദ്ഘാടനം നടത്താൻ പശ്ചിമ റെയിൽവേക്ക് റെയിൽവേ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വൈകാതെ വന്ദേ മെട്രോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച വണ്ടിയുടെ…

Read More

7,616 കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് സ്റ്റാലിൻ യു.എസ്. പര്യടനം പൂർത്തിയാക്കി മടങ്ങി

ചെന്നൈ : തമിഴ്‌നാട്ടിലേക്ക് വിദേശനിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ യു.എസിലെത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 17 ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങി. 18 പ്രമുഖസ്ഥാപനങ്ങളുമായി 7,616 കോടിരൂപയുടെ ധാരണാപത്രത്തിലാണ് ഈ സന്ദർശനവേളയിൽ ഒപ്പുവെച്ചത്. ഓഗസ്റ്റ് 27-ന് യു.എസിലെത്തിയ സ്റ്റാലിൻ വെള്ളിയാഴ്ച തിരിച്ചു വിമാനംകയറി. ഷിക്കാഗോയിൽ യു.എസിലെ തമിഴ്സമൂഹം അദ്ദേഹത്തിനു യാത്രയയപ്പുനൽകി. ശനിയാഴ്ച സ്റ്റാലിൻ ചെന്നൈയിൽ തിരിച്ചെത്തും.

Read More

നഗരം ഓണാവേശത്തിൽ

ചെന്നൈ : നഗരത്തിൽ ഓണമാഘോഷിക്കാനുള്ള മലയാളികളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. സദ്യ ഒരുക്കുന്നതിനടക്കമുള്ള തയ്യാറെടുപ്പുകളാണ് തകൃതിയിൽ നടക്കുന്നത്. ഉത്രാടദിവസമായ ശനിയാഴ്ച തിരക്ക് ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നടന്ന ഓണാഘോഷത്തിന്റെ തിരക്കുകൾ കഴിഞ്ഞതോടെയാണ് പലരും വീടുകളിലെ ഓണാഘോഷത്തിനൊരുങ്ങുന്നത്. വെള്ളിയാഴ്ച വൈകീട്ടുതന്നെ നഗരത്തിലെ വിപണികളിൽ മലയാളികളുടെ തിരക്ക് ദൃശ്യമായിരുന്നു. ഓണക്കോടി വാങ്ങുന്നതിനായി ടി. നഗർ അടക്കമുള്ള വ്യാപാരകേന്ദ്രങ്ങളിൽ ഒട്ടേറെ മലയാളികളെത്തി. തിരുവോണത്തെപ്പോലെ ഉത്രാടദിവസവും പൂക്കളമിടാൻ പലരും താത്പര്യപ്പെടുന്നതിനാൽ പൂവിപണിയിലും ഓണത്തിരക്കുണ്ടായിരുന്നു. ശനിയാഴ്ച കോയമ്പേട് തുടങ്ങിയ ചന്തകളിൽ പച്ചക്കറികൾ വാങ്ങുന്നതിനുള്ള തിരക്ക് പ്രതീക്ഷിക്കുന്നു. മലയാളി സംഘടനകൾ…

Read More

ഓണയാത്രക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി; വിശദാംശങ്ങൾ

ചെന്നൈ : ഓണം അവധിക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് കൊച്ചുവേളിയിൽനിന്ന് ചെന്നൈയിലേക്ക് ഒരു പ്രത്യേക തീവണ്ടികൂടി അനുവദിച്ചു. സെപ്റ്റംബർ 16-ന് ഉച്ചയ്ക്ക് 12.50-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന വണ്ടി (06166) പിറ്റേന്ന് രാവിലെ 9.30-ന് ചെന്നൈ സെൻട്രലിലെത്തും. തിരിച്ച് സെപ്റ്റംബർ 17-ന് വൈകീട്ട് മൂന്നിന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് (06167) പിറ്റേന്ന് രാവിലെ 8.50-ന് കൊച്ചുവേളിയിലെത്തും. കോട്ടയം, തൃശ്ശൂർ, പാലക്കാട് സേലം വഴിയാണ് യാത്ര.

Read More

ഇഷ്ട്ടപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പെൺകുട്ടിയുടെ അച്ഛന് വാട്ട്സാപ്പ് ചെയ്ത 19 കാരനായ കാമുകൻ പിടിയിൽ:

കടുത്തുരുത്തി :പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയത്, വീട്ടുകാരുടെ നിര്‍ബന്ധത്താലാണെന്ന് കരുതി യുവാവ് വീട്ടുകാരോട് വൈരാഗ്യം തീര്‍ക്കാന്‍ കൂട്ടു പിടിച്ചതു സാങ്കേതിക വിദ്യയെ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പെണ്‍കുട്ടിയുടെ അച്ഛന് അയച്ചു നല്‍കിയതടക്കം യുവാവു ചെയ്തു കൂട്ടിയത് ആരെയും അമ്പരപ്പിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍. ഒടുവില്‍ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് പ്രതിയെ കുടുക്കിയതു തന്ത്രപരമായ നീക്കത്തിലുടെ. കേസിലെ പ്രതിയായ വെള്ളിലാപ്പള്ളി രാമപുരം സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ ഭാഗത്ത് പോള്‍ വില്ലയില്‍ ജോബിന്‍ ജോസഫ് മാത്യു (19)വിനെയാണു പൊലീസ്…

Read More

സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറി’

സീതാറാം യെച്ചൂരിയ്ക്ക് വിടചൊല്ലി രാജ്യം. യെച്ചൂരിയുടെ ആഗ്രഹം പോലെ തന്നെ മൃതദേഹം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. ഡൽഹിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെ വിലാപയാത്രയായാണ് മൃതദേഹം എയിംസിൽ എത്തിച്ചത്. പഴയ സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫിസ് പ്രവർത്തിച്ചിരുന്ന 14 അശോക റോഡിലേക്ക് നടത്തിയ വിലാപയാത്രയെ സിപിഐഎം പിബി അംഗങ്ങളും വിദ്യാർത്ഥികളും പ്രവർത്തകരും അടക്കം വൻ ജനക്കൂട്ടം അനുഗമിച്ചിരുന്നു. ഒരു ഇടതുപക്ഷ നേതാവിന് കിട്ടുന്ന ഏറ്റവും വലിയ യാത്രയയപ്പായിരുന്നു അത്.

Read More

തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ ആളുകൾ ബെംഗളൂരുവിൽ കുടിയേറും; മെട്രോ ഹൊസൂരിലേക്ക് നീട്ടുന്നതിൽ എതിർത്ത് കന്നഡ സംഘടനകൾ

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോപാത തമിഴ്‌നാട്ടിലെ ഹൊസൂരുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയെ എതിർത്ത് വിവിധ കന്നഡ സംഘടനകൾ. തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ ആളുകൾ ബെംഗളൂരുവിൽ കുടിയേറുമെന്നും ഇത് ഐ.ടി. നഗരത്തിലെ തദ്ദേശീയർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് ഉന്നയിക്കുന്നത്. നമ്മ മെട്രോയെ ഹൊസൂരുമായി ബന്ധിപ്പിക്കരുതെന്നും ഇപ്പോൾ തന്നെ തമിഴ്‌നാട്ടിൽനിന്ന് ആളുകൾ ബെംഗളൂരുവിലെത്തി താമസമാക്കിയിട്ടുണ്ടെന്നും കർണാടക രക്ഷണ വേദികെ പ്രസിഡന്റ് നാരായൺ ഗൗഡ പറഞ്ഞു. അതിർത്തി പ്രദേശങ്ങളായ അത്തിബലെ, ഇലക്ട്രോണിക്‌സിറ്റി എന്നിവിടങ്ങളിൽ തമിഴ്‌നാട്ടിൽനിന്നുള്ളവരെത്തി വലിയ കമ്പനികളിൽ ജോലിചെയ്യുന്നുണ്ട്. മെട്രോയെ തമിഴ്‌നാടുമായി ബന്ധിപ്പിച്ചാൽ കൂടുതൽ ആളുകൾ ബെംഗളൂരുവിലെത്തുന്നതിനിടയാക്കും. ഇക്കാര്യം…

Read More