Read Time:52 Second
ചെന്നൈ : ഓണം അവധിക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് കൊച്ചുവേളിയിൽനിന്ന് ചെന്നൈയിലേക്ക് ഒരു പ്രത്യേക തീവണ്ടികൂടി അനുവദിച്ചു.
സെപ്റ്റംബർ 16-ന് ഉച്ചയ്ക്ക് 12.50-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന വണ്ടി (06166) പിറ്റേന്ന് രാവിലെ 9.30-ന് ചെന്നൈ സെൻട്രലിലെത്തും.
തിരിച്ച് സെപ്റ്റംബർ 17-ന് വൈകീട്ട് മൂന്നിന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് (06167) പിറ്റേന്ന് രാവിലെ 8.50-ന് കൊച്ചുവേളിയിലെത്തും. കോട്ടയം, തൃശ്ശൂർ, പാലക്കാട് സേലം വഴിയാണ് യാത്ര.