ഇന്നും നാളെയും തമിഴ്‌നാട്ടിൽ താപനില അഞ്ച് ഡിഗ്രി വരെ ഉയരാൻ സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നും നാളെയുമായി താപനില അഞ്ച് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് (ഞായർ) രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ തമിഴ്‌നാട്ടിൽ പെയ്ത മഴയുടെ കണക്ക് പ്രകാരം ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിൽ മൂന്ന് സെൻ്റീമീറ്റർ മഴയാണ് പെയ്തത് . അരിയല്ലൂർ ജില്ല, സെൻ്റുറൈ കോയമ്പത്തൂർ ജില്ലയിലെ ചിന്നക്കല്ലാർ , ചോളയാർ, നീലഗിരി ജില്ല ഇടത്തരം, ശിവഗംഗ ജില്ലയിലെ ദേവകോട്ട എന്നിവിടങ്ങളിൽ ഓരോ സ്ഥലത്തും 1 സെൻ്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് വീശുന്ന പടിഞ്ഞാറൻ കാറ്റിൻ്റെ വേഗതയിൽ…

Read More

ധനുഷിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

ചെന്നൈ : തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നടൻ ധനുഷിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. നിർമാണക്കമ്പനിയായ ശ്രീതെനാണ്ടാൾ ഫിലിംസുമായുള്ള തർക്കം പരിഹരിച്ചതിനെത്തുടർന്നാണ് നടനെതിരേയുള്ള റെഡ് കാർഡ് കൗൺസിൽ പിൻവലിച്ചത്. അഡ്വാൻസ് വാങ്ങിയതിനുശേഷം ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാകുന്നില്ലെന്നായിരുന്നു ധനുഷിനെതിരേയുള്ള പരാതി. ഇതേത്തുടർന്ന് ഒരുമാസം മുൻപായിരുന്നു വിലക്കേർപ്പെടുത്തിയത്. താരസംഘടനയായ നടികർ സംഘത്തിന്റെ നേതാക്കൾ ഉൾപ്പെടെ ഇടപെട്ടതിനെത്തുടർന്നാണ് തർക്കം പരിഹരിച്ചത്. ഭിന്നത പരിഹരിക്കാൻ തന്നെ സഹായിച്ച നടികർസംഘം നേതാക്കൾക്ക് ധനുഷ് നന്ദിയറിയിച്ചു. പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും വ്യക്തമാക്കി.

Read More

ചെന്നൈ ബീച്ച് -താംബരം റൂട്ടിൽ ഇന്ന് ഗതാഗത നിയന്ത്രണം

ചെന്നൈ : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് ഏഴുവരെ ചെന്നൈ ബീച്ച് മുതൽ താംബരംവരെ സബർബൻ തീവണ്ടി സർവീസ് നടത്തില്ല. പകരം ചെന്നൈ ബീച്ചിൽ നന്ന് പല്ലാവരത്തേക്കും തിരിച്ചുമായി 32 പ്രത്യേക സബർബൻ തീവണ്ടികൾ സർവീസ് നടത്തും. ചെന്നൈ ബീച്ചിൽനിന്ന് ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുമാൽപ്പൂർ, ആർക്കോണം എന്നിവിടങ്ങളിലേക്കുള്ള സബർബൻ തീവണ്ടികൾ ഞായറാഴ്ചത്തെ സമയക്രമ പ്രകാരം സർവീസ് നടത്തുമെന്ന് റെയിൽവേ ചെന്നൈ ഡിവിഷൻ അധികൃതർ അറിയിച്ചു. ചെന്നൈ ബീച്ചിൽനിന്ന് രാവിലെ 8.35,9.38, 10.10, 10.40,11.20,12.00, 1.05, 1.30,2.30,3.10,3.45, 4.10,4.30,4.50,5.10, 5.50 പല്ലാവരത്തേക്ക്…

Read More

കേരളത്തനിമ ചോരാതെ ഓണത്തെ വരവേറ്റ് നഗരം

ചെന്നൈ : പൂക്കളമിട്ട്, സദ്യ യൊരുക്കി, ഓണക്കോടിയുടുത്ത് നിൽക്കുന്ന മലയാളികളുടെ നടുവിലേക്ക് മാവേലി എത്തുന്ന സുദിനമെത്തി. ലോകമെമ്പാടുമുള്ള മലയാളികൾക്കൊപ്പം ചെന്നൈ മലയാളികളും തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങി. നാടിന്റെ നന്മ നിറഞ്ഞുനിൽക്കുന്ന ചടങ്ങുകളോടെയാണ് നഗരത്തിലെ ഓണാഘോഷങ്ങൾ. ഇതിനുള്ള പാച്ചിൽ ശനിയാഴ്ചയോടെ അവസാനിച്ചു. സംഘടനാപരിപാടികളും അവസാനിപ്പിച്ച് വീടുകളിലെ ആഘോഷത്തിന് തിരി തെളിഞ്ഞിരിക്കുകയാണ്. നാട്ടിൽനിന്ന് ഏറെ അകലെയാണെങ്കിലും തനിമ നഷ്ടമാകാതെ സദ്യ അടക്കമുള്ള ഒരുക്കങ്ങൾക്ക് സഹായകമായ ഓണച്ചന്തകളിൽ ശനിയാഴ്ചയും തിരക്കായിരുന്നു. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ തന്നെ മിക്കയിടങ്ങളിലും സാധനങ്ങൾ തീർന്നിരുന്നു. നാടൻ നേന്ത്രക്കായ, കാന്താരി, കാച്ചിൽ തുടങ്ങിയവയ്ക്കായിരുന്നു ഓണച്ചന്തയിൽ ആവശ്യക്കാർഏറെയുണ്ടായിരുന്നത്.…

Read More