0
0
Read Time:1 Minute, 17 Second
ചെന്നൈ : തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നടൻ ധനുഷിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.
നിർമാണക്കമ്പനിയായ ശ്രീതെനാണ്ടാൾ ഫിലിംസുമായുള്ള തർക്കം പരിഹരിച്ചതിനെത്തുടർന്നാണ് നടനെതിരേയുള്ള റെഡ് കാർഡ് കൗൺസിൽ പിൻവലിച്ചത്.
അഡ്വാൻസ് വാങ്ങിയതിനുശേഷം ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാകുന്നില്ലെന്നായിരുന്നു ധനുഷിനെതിരേയുള്ള പരാതി. ഇതേത്തുടർന്ന് ഒരുമാസം മുൻപായിരുന്നു വിലക്കേർപ്പെടുത്തിയത്.
താരസംഘടനയായ നടികർ സംഘത്തിന്റെ നേതാക്കൾ ഉൾപ്പെടെ ഇടപെട്ടതിനെത്തുടർന്നാണ് തർക്കം പരിഹരിച്ചത്.
ഭിന്നത പരിഹരിക്കാൻ തന്നെ സഹായിച്ച നടികർസംഘം നേതാക്കൾക്ക് ധനുഷ് നന്ദിയറിയിച്ചു. പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും വ്യക്തമാക്കി.