Read Time:52 Second
ഹൈദരാബാദ്: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹെെദരിയും വിവാഹിതരായി.
തെലങ്കാനയിലെ 400 വർഷം പഴക്കമുള്ള വാനപർത്തി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.
നടി തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. ‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും.
മിസ്റ്റർ ആന്റ് മിസിസ് അദു- സിദ്ധു’- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് അദിതി കുറിച്ചത്. ചിത്രങ്ങൾക്ക് താഴെ നടീനടന്മാരടക്കം നിരവധി പേർ ആശംസകൾ പങ്കുവച്ചു.
സിനിമാ മേഖലയിൽ ഏറെ ചർച്ചയായ പ്രണയമാണ് നടൻ സിദ്ധാർത്ഥിന്റെയും നടി അദിതി റാവു ഹെെദരിയുടെയും.