Read Time:51 Second
ചെന്നൈ : തിരുനെൽവേലിയിലെ തച്ചാനല്ലൂരിൽ ബൈക്കും ട്രക്കും കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർഥിനികൾ അടക്കം കുടുംബത്തിലെ നാലുപേർ മരിച്ചു.
ഗംഗൈക്കോട്ടം സ്വദേശി കണ്ണൻ(40), മക്കളായ മാരീശ്വരി (14), സമീര (ഏഴ്), ഭാര്യാമാതാവ് ആണ്ടാൾ (56) എന്നിവരാണ് മരിച്ചത്.
നാല് പേരും ഒരുമിച്ച് യാത്ര ചെയ്ത ബൈക്ക് എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് എതിരേ വന്ന ട്രക്കിടിച്ചത്. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.