ചെന്നൈ : അറ്റകുറ്റപ്പണികൾക്കായി തിങ്കളാഴ്ച സബർബൻ തീവണ്ടി സർവീസിൽ നിയന്ത്രണം. തിങ്കളാഴ്ച ചെന്നൈ ബീച്ചിൽ നിന്ന് താംബരത്തേക്കുള്ള രാത്രി 8.25, 8.55, 10.20 എന്നീ സമയങ്ങളിലുള്ള സർവീസുകൾ റദ്ദാക്കി.
തിരുവള്ളൂരിൽ നിന്ന് ചെന്നൈ ബീച്ചിലേക്ക് തിങ്കളാഴ്ച രാത്രി 9.35-നുള്ള സബർബൻ സർവീസ് റദ്ദാക്കി. ചെന്നൈ ബീച്ചിൽ നിന്ന് ആർക്കോണത്തേക്ക് ചൊവ്വാഴ്ച രാവിലെ 4.05-നുള്ള സർവീസും ഗുമ്മിടിപൂണ്ടിയിൽ നിന്ന് ചെന്നൈ ബീച്ചിലേക്ക് തിങ്കളാഴ്ച 9.55-നുള്ള സർവീസും ചെന്നൈ ബീച്ചിൽ നിന്ന് ഗുമ്മിടിപൂണ്ടിയിലേക്ക് തിങ്കളാഴ്ച 10.45-നുള്ള സർവീസും റദ്ദാക്കി.
ചെന്നൈ ബീച്ചിൽ നിന്ന് താംബരത്തേക്ക് തിങ്കളാഴ്ച രാത്രി 11.05,11.30,11.59 എന്നീ സമയങ്ങളിലുള്ള സർവീസ് ചെന്നൈ ബീച്ചിനും എഗ്‌മോറിനുമിടയിൽ റദ്ദാക്കി. ചെന്നൈ ബീച്ചിൽ നിന്ന് ചെങ്കൽപ്പെട്ടിലേക്ക് ചൊവ്വാഴ്ച രാവിലെ 3.50-ന് പുറപ്പെടുന്ന തീവണ്ടി ചെന്നൈ ബീച്ചിനും എഗ്‌മോറിനുമിടയിൽ റദ്ദാക്കി.
ചെങ്കൽപ്പെട്ടിൽനിന്ന് ചെന്നൈ ബീച്ചിലേക്ക് തിങ്കളാഴ്ച രാത്രി 9.10-നും 10-നും 11-നും പുറപ്പെടുന്ന സർവീസുകൾ എഗ്‌മോറിനും ബീച്ചിനുമിടയിൽ റദ്ദാക്കി. ഗുഡുവാഞ്ചേരിയിൽ നിന്ന് തിങ്കളാഴ്ച രാത്രി 10.10-നും 10.40-നും 11.15 ചെന്നൈ ബീച്ചിലേക്കുള്ള സർവീസുകൾ താംബരത്തിനും ചെന്നൈ ബീച്ചിനുമിടയിലുള്ള സർവീസുകൾ റദ്ദാക്കി.