ആമ്പൂരിന് സമീപം മേൽപ്പാലം നിർമാണത്തിനിടെ അപകടം: മൂന്ന് തൊഴിലാളികൾക്ക് പരിക്ക്

0 0
Read Time:1 Minute, 7 Second

ചെന്നൈ : ആമ്പൂരിന് സമീപം മേൽപ്പാലത്തിൻ്റെ നിർമ്മാണത്തിനിടെ ഷാഫ്റ്റ് തകർന്ന് മൂന്ന് മറുനാടൻ തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ ആമ്പൂർ ബസ് സ്റ്റാൻഡിനു സമീപം നിർമാണത്തിലിരിക്കുന്ന പുതിയ മേൽപ്പാലത്തിൻ്റെ ഗർഡർ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. എവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്.

ഈ അപകടത്തിന് ശേഷം പരിക്കേറ്റ തൊഴിലാളികളെ മറ്റ് തൊഴിലാളികളും അവിടെയുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts