Read Time:1 Minute, 27 Second
ബെംഗളൂരു : ഓണാഘോഷത്തിന്‍റെ ഭാഗമായി ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ കുടുംബാംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ പൂക്കളം അലങ്കോലപ്പെടുത്തിയതിന് മലയാളിയുവതിയുടെ പേരിൽ പോലീസ് കേസെടുത്തു.
താനിസന്ദ്ര മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്പിഗെഹള്ളി പോലീസ് കേസെടുത്തത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിലെ താഴെ നിലയിലെ പൂമുഖഭാഗത്ത് ഓണാഘോഷത്തിനിടെ കുട്ടികള്‍ തയ്യാറാക്കിയ പൂക്കളമാണ് നശിപ്പിച്ചത്.
അപ്പാർട്ട്മെൻ്റിലെ പൊതു സ്ഥലത്ത് പൂക്കളം ഇട്ടത് ചോദ്യം ചെയ്ത യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു. പൂക്കളത്തിൽ കയറിനിൽക്കുകയും കാലുകൊണ്ട് കളത്തിലെ പൂക്കൾ അലങ്കോലപ്പെടുത്തുകയുമായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രരിച്ചിരുന്നു