Read Time:41 Second
ചെന്നൈ : വടക്ക് കിഴക്ക് കാലവർഷത്തിന്റെ മുന്നോടിയായി സ്വീകരിക്കേണ്ട എല്ലാ മുൻ കരുതൽ നടപടികളുമെടുക്കാൻ ചീഫ് സെക്രട്ടറി മുരുഗാനന്ദം ജില്ലാകളക്ടർമാർക്ക് നിർദേശംനൽകി.
സംസ്ഥാനത്തെ ചെന്നൈയുൾപ്പെടെയുള്ള നഗരങ്ങളിൽ റോഡുകൾക്ക് സമീപം വൈദ്യുതക്കേബിളുകൾ സ്ഥാപിക്കുന്ന പണികളും, ഓടകൾ നിർമിക്കുന്ന പണികളും എത്രയും വേഗം പൂർത്തീകരിക്കണമെന്നും ചീഫ് സെക്രട്ടറി നൽകിയ നിർദേശത്തിൽ പറഞ്ഞു.