ആദ്യമായി അച്ഛൻ ബാലയ്ക്കെതിരെ പ്രതികരിച്ച മകളുടെ വാക്കുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ബാല.
തന്നെയും കുടുംബത്തെയും വെറുതെ വിടണം എന്നും, ബാല പറയുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധമാണെന്നുമായിരുന്നു കുട്ടി തന്റെയും മുത്തശ്ശിയുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പറഞ്ഞത്.
മകളോട് തർക്കിക്കാനില്ല എന്നും, ഇനി അവളുടെ ജീവിതത്തിലേക്ക് കടന്നുചെല്ലില്ല എന്നും ബാലയും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
മൈ ഫാദർ എന്ന് കുട്ടി പറഞ്ഞതിനു നന്ദി പറഞ്ഞു കൊണ്ടാണ് ബാലയുടെ വീഡിയോയുടെ തുടക്കം. മകളോട് തർക്കിക്കുമെങ്കിൽ ഒരപ്പൻ ആണല്ല. രണ്ടര – മൂന്നു വയസിൽ അകന്നു പോയ മകൾ നേരിൽക്കണ്ടനുഭവിച്ചു എന്ന് പറഞ്ഞതിനോടൊന്നും തർക്കിക്കാനില്ല.
മകൾ ജയിക്കണം. എന്റെ കുടുംബം എന്ന് മകൾ പറയുമ്പോൾ അതിൽ ഞാൻ കൂടിയുണ്ട് എന്ന് കരുതി. തനിക്ക് തെറ്റി.ബാല പറയുന്നു.
“ആശുപത്രിയിൽ കിടക്കുമ്പോൾ നിർബന്ധിച്ചത് കൊണ്ടാണ് വന്നതെന്ന് നീ പറഞ്ഞു.
അത് അന്നേ മുഖത്തു നോക്കി പറയാമായിരുന്നു. നിനക്ക് എല്ലാ ഐശ്വര്യവും വരണം. നീ ആണ് ദൈവം , ഈശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ , നന്നായി വളരണം.
ഇനി തൊട്ട് അപ്പാ ഇല്ല.ഇങ്ങനെ പറഞ്ഞാണ് ബാല വീഡിയോ അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മകൾ പിതാവിനെതിരെ അതിരൂക്ഷ ആരോപണങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.അച്ഛൻ യൂട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലുമായി നൽകുന്ന അഭിമുഖങ്ങളും തങ്ങൾ നേരിടുന്ന യാഥാർത്ഥ്യവും എന്തെന്ന് തന്റെ ഭാഗത്തു നിന്നും സംസാരിക്കാൻ വേണ്ടിയാണ് വന്നതെന്നായിരുന്നു കുട്ടിയുടെ പക്ഷം. ആദ്യമായാണ് ഇത്തരത്തിൽ കുട്ടിയുടെ ഒരു പ്രതികരണം സമൂഹമാധ്യമങ്ങളിൽ എത്തുന്നത് .
മകൾ പറഞ്ഞത് മുഴുവൻ കേട്ടശേഷമാണ് ഇത്തരമൊരു പ്രതികരണവുമായി എത്തുന്നത് എന്നാണ് ബാല പറയുന്നത്.