ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസുകാരനെ സ്കൂളിൻ്റെ വിജയത്തിന് വേണ്ടി ആഭിചാരക്രിയ നടത്തി സ്കൂള്‍ അധികൃതര്‍ കൊലപ്പെടുത്തി.
ഹാത്രാസ് റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂളിന് സ്കൂളിന് ഐശ്വര്യവും പ്രശസ്തിയും കൊണ്ടുവരാന്‍ സ്കൂള്‍ ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു .
റാസ്ഗവാനിലെ ഡി എൽ പബ്ലിക് സ്കൂൾ ഡയറക്ടറും മൂന്ന് അധ്യാപകരും ഉൾപ്പെടെ അഞ്ച് പേരെ കേസിൽ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
സെപ്റ്റംബര്‍ 6ന് മറ്റൊരു വിദ്യാര്‍ഥിയെ ‘ബലി കൊടുക്കാന്‍’ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് സെപ്തംബർ 22 ന്, സ്കൂളിന് പുറകിലുള്ള കുഴൽക്കിണറിന് സമീപം ബലി നൽകാനായിരുന്നു പ്രതികളുടെ ശ്രമം.
ഹോസ്റ്റലില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ഉണർന്ന് നിലവിളിച്ചപ്പോൾ പരിഭ്രാന്തരായ പ്രതികൾ അവിടെവച്ചു തന്നെ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
അന്വേഷണത്തില്‍ സ്കൂളിന് സമീപത്ത് നിന്ന് കൂടോത്രവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.