Read Time:1 Minute, 0 Second
ചെന്നൈ : മുതിർന്നനേതാവ് കെ. പൊന്മുടിയെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കി.
മറ്റുചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റംവരുത്തിയിട്ടുണ്ട്.
വനംവകുപ്പ് മന്ത്രിയായിരുന്ന ഡോ. എം. മതിവേന്ദനന് ആദിദ്രാവിഡ ക്ഷേമവും ഈ വകുപ്പിന്റെ ചുമതലവഹിച്ച കായൽവിഴി സെൽവരാജിന് മനുഷ്യവിഭവശേഷി വകുപ്പും അനുവദിച്ചു.
ധനമന്ത്രി തങ്കം തെന്നരശിന് പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ ചുമതലകൂടി നൽകി.
മനുഷ്യവിഭവശേഷി വകുപ്പാണ് കായൽവിഴിക്ക് നൽകിയത്.
ആർ.എസ്. രാജകണ്ണപ്പൻ വഹിച്ചിരുന്ന പിന്നാക്കക്ഷേമവകുപ്പ് പരിസ്ഥിതിമന്ത്രിയായിരുന്ന വി. മെയ്യനാഥനുനൽകി.