0
0
Read Time:1 Minute, 5 Second
ചെന്നൈ : വൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ വീണു. കാറിലുണ്ടായിരുന്ന നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി.
ആർക്കും പരിക്കില്ല. ചെന്നൈ വിമാനത്താവളത്തിൽനിന്ന് ആന്ധ്രാപ്രദേശിലേക്ക് പോകുകയായിരുന്ന കാറാണ് പൂനമല്ലിക്കുസമീപം കാട്ടുപാക്കം ട്രങ്ക് റോഡിനുസമീപം കുഴിയിൽ വീണത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. കുഴിയിൽവീണ കാറിനെ ക്രെയിനുപയോഗിച്ച് പുറത്തെടുത്തു.
കുഴിക്കുസമീപം വൈദ്യുതി ബോർഡ് ബാരിക്കേഡുകൾ വെച്ചിരുന്നില്ല.
അതുകൊണ്ട് വാഹനമോടിക്കുന്നവർക്ക് കുഴി കൃത്യമായി കാണാൻകഴിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.