ന്യൂനമർദം രൂപപ്പെട്ടതിനാൽ നഗരത്തിൽ കനത്തമഴയ്ക്ക് സാധ്യത: ദുരന്ത നിവാരണസേന രംഗത്ത്

rain

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ തെക്ക്-കിഴക്ക് ഭാഗത്തായി ന്യൂനമർദം രൂപപ്പെട്ടതിനാൽ വടക്കൻ തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ചവരെ കനത്തമഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടർന്ന് ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിൽ ദുരന്തനിവാരണസേനകളെ നിയോഗിച്ചു. ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ബുധനാഴ്ച 15 മുതൽ 20 സെന്റീമീറ്റർവരെ മഴപെയ്യാൻ സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കടകളിൽ അവശ്യസാധനങ്ങൾ വാങ്ങാനായി ജനങ്ങളുടെ വൻതിരക്ക് അനുഭവപ്പെട്ടു. ദുരന്തനിവാരണസേനയുടെ 18 സംഘങ്ങളെ നാല് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

Read More