സംസ്ഥാനത്ത് കനത്ത മഴ: ട്രൈനുകൾ റദ്ധാക്കി; രജനികാന്തിന്‍റെ ആഡംബര വില്ലയിലും വെള്ളംകയറി

ചെന്നൈ: തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. റോഡുകളിലും റെയിൽവേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം സ്തംഭിച്ചു. ആളുകൾ ആവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ എന്ന് സർക്കാർ അറിയിപ്പുണ്ട്. ദക്ഷിണ റെയിൽവേ ചെന്നൈ സെൻട്രൽ – മൈസൂർ കാവേരി എക്സ്പ്രസ് ഉൾപ്പെടെ നാല് എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയിലേക്കുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ചെന്നൈയിൽനിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കി. ജില്ലകളിൽ ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും കൺട്രോൾ റൂമുകൾ തുറക്കുകയും ചെയ്തു. കനത്ത മഴയിൽ സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ പോയസ് ഗാർഡനിലെ ആഡംബര…

Read More

ചെന്നൈ നഗരം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ; സ്കൂളുകൾക്ക് അവധി

ചെന്നൈ : പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈ നഗരം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. തിങ്കളാഴ്ച രാത്രിയിൽ ആരംഭിച്ച മഴ ചൊവ്വാഴ്ച പകൽ മുഴുവൻ തുടർന്നതോടെ റോഡുകളിൽ വെള്ളക്കെട്ടായി. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്തു. ഈ മൂന്ന് ജില്ലകളിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്നസ്ഥലങ്ങളിൽ വീടുകളുടെ പരിസരങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങി. അടുത്ത 24 മണിക്കൂറിൽ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാൽ ഭീതിവേണ്ടെന്നും എല്ലാ മുൻകരുതൽനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. മഴ…

Read More

മലയാളികൾ ഉൾപ്പെടെ നാലുപേർ കഞ്ചാവുമായി പിടിയിൽ

കോയമ്പത്തൂർ : രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ 24 കിലോഗ്രാം കഞ്ചാവുമായി മൂന്ന്‌ മലപ്പുറം സ്വദേശികൾ ഉൾപ്പെടെ നാലുപേർ പിടിയിലായി. മലപ്പുറം സ്വദേശികളായ എ. അബ്ദുൾവാഹിദ് (29), കെ. റിസ്വാൻ ഉൾഹഖ് (23), വെള്ളലൂർ എടയാർപാളയത്തുള്ള എസ്. നവനീതൻ (29) എന്നിവർ പോലീസ് നടത്തിയ പരിശോധനയിൽ പിടിയിലാകുകയായിരുന്നു.

Read More