അമേരിക്കയില്‍ ജനവിധി ഇന്ന്; കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍.

ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍. തെലുങ്കാനയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രാര്‍ഥനകളും യാഗങ്ങളും സംഘടിപ്പിച്ചു. തമിഴ്‌നാട്ടിലെ തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിലും പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുകയാണ്. ഇവിടങ്ങളിലെല്ലാം കമലഹാരിസിന്റെ ഫോട്ടോ പതിച്ച ബാനറുകളും പതിച്ചിട്ടുണ്ട്. നാടിന്റെ മകള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കട്ടെ എന്ന ബാനറുകള്‍ വഴികളില്‍ കാണാം. കമല ഹാരിസിന്റെ മുത്തച്ഛന്‍ പി വി ഗോപാലന്‍ ജനിച്ചുവളര്‍ന്ന സ്ഥലമാണ് ഇത്. ക്ഷേത്രത്തില്‍ സംഭാവനകള്‍ പട്ടികപ്പെടുത്തുന്ന കല്ലില്‍ മുത്തച്ഛന്റെ പേരിനൊപ്പം കമല ഹാരിസിന്റെയും പേര് കൊത്തിവെച്ചിട്ടുണ്ട്. യുഎസ് വൈസ്പ്രസിഡന്റായി കമല ഹാരിസ്…

Read More

ഗൃഹ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ചെന്നൈ: ഐ.ആർ.ഡബ്ല്യു ചെന്നൈ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗൃഹ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അഡയാർ കെ.പി.എം പ്രൈമറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ എം.ഇ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റ് ലീഡർ കെ.ഷജീർ സ്വാഗതവും സെക്രട്ടറി ശബീബ്.ടി നന്ദിയും പറഞ്ഞു

Read More

മഹാബലി സ്വന്തം പ്രജകളെ കാണാൻ വരുന്ന സുദിനം! ഇന്ന് ബലി പാട്യമി.

ബെംഗളൂരു : കർണാടകയിലും ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഇന്ന് ബലി പാട്യമി ആഘോഷിക്കുന്നു. ദീപങ്ങളുടെ ഉൽസവമായ ദീപാവലിക്ക് നാലാം ദിവസമാണ് ബലി പാട്യമി അല്ലെങ്കിൽ ബലി പ്രതിപദ ആഘോഷിക്കുന്നത്. ബലിപാഡ്വ (മഹാരാഷ്ട്ര),ബാർലജ് (ഹിമാചൽ പ്രദേശ് ),ബെസ്റ്റു വരാസ് ( ഗുജറാത്ത്), രാജാബലി (ജമ്മു) എന്നിങ്ങനെ യാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ ഈ ആഘോഷം അറിയപ്പെടുന്നത്. കേരളത്തിലെ ഓണാഘോഷത്തിൻ്റെ അതേ ഐതീഹ്യം തന്നെയാണ് ഈ ആഘോഷത്തിന് പിന്നിലും. രാജ്യം ഭരിച്ചിരുന്ന അസുരരാജാവിനെ വിഷ്ണുവിൻ്റെ അവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും തുടർന്ന് ഭൂമിയിലെ ജനങ്ങളെ കാണാൻ മഹാബലി തിരിച്ചെത്തുന്നതും…

Read More

ചാരുഹാസൻ ആശുപത്രിയിൽ

ചെന്നൈ : വീണു പരിക്കേറ്റതിനെത്തുടർന്ന് നടൻ ചാരുഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ദീപാവലിത്തലേന്നത്തെ വീഴ്ചയെത്തുടർന്നാണ് ചാരുഹാസൻ ആശുപത്രിയിലായത്.

Read More