ഖുർആൻ സമ്മേളനവും സമ്മാന വിതരണവും സംഘടിപ്പിച്ചു

0 0
Read Time:1 Minute, 33 Second

ചെന്നൈ: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ചെന്നൈ സിറ്റി ഘടകത്തിൻ്റേയും അലിഫ് ബാ ഖുർആൻ സ്റ്റഡി സെൻ്ററിൻ്റേയും ആഭിമുഖ്യത്തിൽ ഖുർആൻ സമ്മേളനവും വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു.

കിൽപോക്ക് ഒരുമ ഹൗസിൽ വെച്ച് നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി കേരള അസി.അമീർ വി.ടി അബ്ദുക്കോയ തങ്ങൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു.

അലിഫ് ബാ ഖുർആൻ സ്റ്റഡി സെന്റർ ചെന്നൈ സൗത്ത് ഏരിയാ കൺവീനർ ഇസ്മായിൽ എടവലത്ത് അധ്യക്ഷത വഹിച്ചു.

ഖുർആൻ സ്റ്റഡി സെന്റർ കേരള ജൂലൈ മാസത്തിൽ നടത്തിയ വാർഷിക പരീക്ഷകളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ അസി.അമീർ വി.ടി അബ്ദുക്കോയ തങ്ങൾ, മേഖല നാസിം പി.പി അബ്ദു റഹ്‌മാൻ, സിറ്റി പ്രസിഡൻ്റ് കെ.അബ്ദുൽ നാസർ എന്നിവർ വിതരണം ചെയ്തു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കിയ പി.അഹമ്മദ് കബീർ, ആമിന ഉമർ എന്നിവരെ പ്രത്യേകം ആദരിച്ചു.

ഡോ. എം.എൻ ഹാരിസ് ഖുർആൻ ക്ലാസ്സ് നടത്തി. പ്രോഗ്രാം കൺവീനർ പി.പി ആരിഫ് സ്വാഗതവും മേഖല നാസിം പി.പി അബ്ദു റഹ്‌മാൻ സമാപന പ്രഭാഷണവും നിർവഹിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts