നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി; നയന്‍താരയ്‌ക്കെതിരേ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍

0 0
Read Time:1 Minute, 29 Second

ധനുഷ്, നയൻതാര നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തർക്കം ഹൈക്കോടതിയിൽ.

നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ നടിക്കെതിരെ സിവില്‍ അന്യായം ഫയല്‍ ചെയ്തു.

ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. നയതാരയുടെ വിവാഹവുമായ ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ചെയ്യുന്ന ഡോക്യുമെന്ററിയാണ് ബിയോണ്ട് ദി ഫെയറിടെയിൽ.

ഡോക്യുമെന്ററിയിൽ ധനുഷ് നിർമ്മിച്ച് നയൻതാര നായികയായി എത്തിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് തർക്കം.

ദൃശ്യങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ധനുഷ് നയൻതാരയോട് 16 കോടി ആവശ്യപ്പെടുകയും ഇതിനെതിരെ നയൻസ് തന്നെ സോഷ്യൽ മീഡിയയിൽ നടനെ വിമർശിച്ചുകൊണ്ട് പോസ്റ്റുമായി എത്തുകയും ചെയ്തത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts