ബെംഗളുരു :കന്നഡ ടെലിവിഷൻ, ചലച്ചിത്ര നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപൂരിലെ വസതിയിൽ ഞായറാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോലീസിൽ പരാതി ലഭിച്ചപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തി നടിയുടെ മൃതദേഹം കണ്ടെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. കന്നഡ വിനോദ വ്യവസായത്തിലെ അറിയപ്പെടുന്ന മുഖമായിരുന്നു ശോഭിത ശിവണ്ണ. എറഡോണ്ട്ല മൂർ, എടിഎം: അറ്റംപ്റ്റ് ടു മർഡർ, ഒന്ദ് കഥ ഹെല്ല, ജാക്ക്പോട്ട്, വന്ദന എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ബ്രഹ്മഗന്തു, നിന്നെന്തേലെ തുടങ്ങിയ…
Read MoreDay: 1 December 2024
വെള്ളക്കെട്ട്; ചെന്നൈ സെൻട്രൽ വഴിയുള്ള തീവണ്ടി ഗതാഗതത്തിൽ മാറ്റം
ചെന്നൈ : ചെന്നൈ വ്യാസർപാടിയിൽ റെയിൽപ്പാളത്തിലുണ്ടായ വെള്ളക്കെട്ടുമൂലം ചെന്നൈ സെൻട്രലിൽനിന്നുള്ള ഏതാനും തീവണ്ടികൾ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിട്ടു. ചെന്നൈ സെൻട്രലിൽനിന്ന് ജോലാർപേട്ടയിലേക്ക് ശനിയാഴ്ച വൈകീട്ട് പോകേണ്ടിയിരുന്ന യേലഗിരി എക്സ്‌പ്രസും (16089) തിരിച്ച് ഞായറാഴ്ച രാവിലെ ജോലാർപേട്ടയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ഇതേവണ്ടിയും (16090) റദ്ദാക്കി. മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് (22638) ശനിയാഴ്ച ആർക്കോണത്ത് യാത്രയവസാനിപ്പിച്ചു. ഞായറാഴ്ച രാവിലത്തെ ചെന്നൈ സെൻട്രൽ-കൊല്ലം സ്പെഷ്യൽ (06113) ചെന്നൈ ബീച്ചിൽനിന്ന് പുറപ്പെടും. ഗൊരഖ്പുർ-തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്‌പ്രസും (12511) ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസും (13351) ചെന്നൈ സെൻട്രലിൽ വരാതെ കൊറുക്കുപേട്ടുവഴി തിരിച്ചുവിട്ടു.
Read Moreപുതുച്ചേരിയില്‍ കരതൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; വെള്ളത്തിൽ മുങ്ങി ചെന്നെെ നഗരം, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ചെന്നൈ: തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു. വൈകീട്ട് അഞ്ചരയോടെ പുതുച്ചേരിയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. മണിക്കൂറില്‍ 80 മുതല്‍ 90 വരെ കി.മീ വേഗതയില്‍ കാറ്റ് വീശും ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ തുടരുകയാണ് . സംസ്ഥാനത്തെങ്ങും അതീവജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേത്തുടര്‍ന്ന് റോഡ്, ട്രെയിന്‍ ഗതാഗതം പലയിടത്തും തടസപ്പെട്ടു. നാളെ രാവിലെ നാല് വരെ ചെന്നൈ വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തി വച്ചതായി അധികൃതര്‍…
Read More