ചതിച്ച് ആശാനേ; വന്ദേഭാരതിന്റെ വാതിലുകൾ തുറക്കാൻ വൈകി 15 യാത്രക്കാർക്ക് ഇറങ്ങാനായില്ല

ചെന്നൈ : വന്ദേഭാരതിന്റെ വാതിലുകൾ തുറക്കാൻ വൈകിയതിനാൽ 15 യാത്രക്കാർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്കുപോകുന്ന വന്ദേഭാരത് വണ്ടിയുടെ രണ്ട് കോച്ചുകളുടെ നാല് വാതിലുകളാണ് തുറക്കാൻ വൈകിയത്. സാങ്കേതികപ്പിഴവാണോയെന്ന് അന്വേഷിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ചെന്നൈയിൽനിന്ന് പുറപ്പെട്ട തീവണ്ടി ദിണ്ടിക്കലിൽ എത്തിയപ്പോൾ സി-4, സി-5 എ.സി.ചെയർകാറിലാണ് സംഭവം. ലോക്കോ പൈലറ്റ് ഒരു ബട്ടൺ അമർത്തിയാൽ എല്ലാ കോച്ചുകളുടെയും വാതിലുകൾ കൃത്യമായി തുറക്കേണ്ടതാണ്. തുറന്നില്ലെങ്കിൽ യാത്രക്കാർക്ക് ലോക്കോ പൈലറ്റിനോട് എമർജൻസി സ്വിച്ച് അമർത്തി സംസാരിക്കാനുള്ള സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.

Read More