ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ തീവ്രമഴ മുന്നറിയിപ്പ്. കടലൂര്‍, മയിലാടുത്തുറൈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തിലേറെ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ 9 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം അതി തീവ്രന്യൂമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായി മാറി ശ്രീലങ്കന്‍ തീരം വഴി തമിഴ്‌നാട് തീരത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴ…
Read MoreYear: 2024
ഖുർആൻ സമ്മേളനവും സമ്മാന വിതരണവും സംഘടിപ്പിച്ചു
ചെന്നൈ: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ചെന്നൈ സിറ്റി ഘടകത്തിൻ്റേയും അലിഫ് ബാ ഖുർആൻ സ്റ്റഡി സെൻ്ററിൻ്റേയും ആഭിമുഖ്യത്തിൽ ഖുർആൻ സമ്മേളനവും വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു. കിൽപോക്ക് ഒരുമ ഹൗസിൽ വെച്ച് നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി കേരള അസി.അമീർ വി.ടി അബ്ദുക്കോയ തങ്ങൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു. അലിഫ് ബാ ഖുർആൻ സ്റ്റഡി സെന്റർ ചെന്നൈ സൗത്ത് ഏരിയാ കൺവീനർ ഇസ്മായിൽ എടവലത്ത് അധ്യക്ഷത വഹിച്ചു. ഖുർആൻ സ്റ്റഡി സെന്റർ കേരള ജൂലൈ മാസത്തിൽ നടത്തിയ വാർഷിക പരീക്ഷകളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ…
Read Moreവീട്ടുമുറ്റത്ത് കണ്ട കോഴിയെ ഗൃഹനാഥൻ കൂട്ടിലടച്ചു; അവകാശവാദമുന്നയിച്ച് അയൽക്കാർ; സംഘർഷത്തിൽ വയോധികനെ തല്ലിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ കോഴിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വയോധികനെ തല്ലിക്കൊന്നു. 82 വയസ്സുകാരനായ മുരുഗയ്യനാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂർ ജില്ലയിലെ കുഭകോണത്താണ് സംഭവം. സംഭവത്തിൽ അയൽക്കാരായ മൂന്ന് പ്രതികൾ അറസ്റ്റിലായി. വീട്ടിലെത്തിയ കോഴിയുടെ പേരിലാണ് ക്രൂരമായ സംഭവമുണ്ടായത്. മകന് ഇറച്ചിക്കോഴികളുടെ കച്ചവടമായതിനാൽ വീട്ടുമുറ്റത്ത് കണ്ട കോഴി, തങ്ങളുടേതാകുമെന്ന് കരുതി മുരുഗയ്യൻ കൂട്ടിലടച്ചു. പിന്നാലെ അയൽവീട്ടിലെ സെൽവറാണിയും, മക്കളായ ബാബുരാജ്, ഭാരതി എന്നിവരും കോഴിയെ അന്വേഷിച്ച് മുരുകയ്യൻ്റെ വീട്ടിലെത്തി. കോഴി ആരുടേതാണെന്ന് അറിയില്ലെന്നും, മകൻ വന്നതിന് ശേഷം തീരുമാനിക്കാമെന്നും മുരുകയ്യൻ പറഞ്ഞെങ്കിലും മൂവരും വഴങ്ങിയില്ല. തർക്കം മുറുകിയപ്പോൾ…
Read Moreകർണാടകയിൽ 3 സീറ്റും കോൺഗ്രസിന്; 2 മുഖ്യമന്ത്രിമാരുടെ മക്കൾക്കും പരാജയം;എൻ.ഡി.എക്ക് 2 സിറ്റംഗ് സീറ്റ് നഷ്ടം !
ബെംഗളുരു : ഉപതെരഞ്ഞെടുപ്പിൽ 3 മണ്ഡലങ്ങളിലും കോൺഗ്രസിന് മിന്നും ജയം. വൻമൽസരം നടന്ന ചന്നപട്ടണയിൽ എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വമി കോൺഗ്രസ് സ്ഥാനാർഥി സി.പി. യോഗേശ്വറിനോട് പരാജയപ്പെട്ടു. 25357 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യോഗേശ്വറിൻ്റെ ജയം. നിഖിൽ 87031 വോട്ടുകൾ നേടി, യോഗേശ്വറിന് 112338 വോട്ടുകൾ ലഭിച്ചു. കുമാരസ്വാമി ലോക്സഭയിലേക്ക് മൽസരിച്ച ജയിച്ചതോടെയാണ് ചന്ന പട്ടണ മണ്ഡലത്തിൽ ഒഴിവ് വന്നത്. സീറ്റ് പ്രതീക്ഷിരുന്ന ബി.ജെ.പി. നേതാവ് യോഗേശ്വർ കോൺഗ്രസിലേക്ക് മാറുകയും അവിടെ മൽസരിക്കുകയുമായിരുന്നു. മുൻമുഖ്യമന്ത്രി ബന്ധവരാജ് ബൊമ്മയ് ലോക്സഭയിലേക്ക്…
Read Moreതമിഴ് ആചാരപെരുമയുടെ ഓര്‍മ്മയുണര്‍ത്തി ഇന്ന് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറും
കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുളള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുക. ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. പതിനഞ്ചിനാണ് ദേവരഥസംഗമം. അതേസമയം പാലക്കാട്ടെ സ്ഥാനാർത്ഥികളെല്ലാം ക്ഷേത്രത്തിലെത്തും. അതിനിടെ കല്‍പ്പാത്തി രഥോത്സവം സാമാധാനപരമായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സാമാധാനപരമായി നടത്തും.…
Read Moreവര്‍ഷങ്ങളായി വിജയ് എന്‍റെ സുഹൃത്ത് പക്ഷെ 2026ൽ ഡിഎംകെ മാത്രമേ വിജയിക്കൂ; വിജയ്ക്ക് മുന്നറിയിപ്പുമായി ഉദയനിധി സ്റ്റാലിൻ
വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. 2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് എതിരെ നിന്നാലും ഡിഎംകെ മാത്രമേ വിജയിക്കൂ എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളെ എതിർക്കാൻ ആര് തീരുമാനിച്ചാലും അവർ ഏത് സഖ്യമുണ്ടാക്കിയാലും ഏത് ദിശയിൽ നിന്ന് വന്നാലും അത് ഡൽഹിയായാലും പ്രാദേശികമായാലും ഡിഎംകെ വിജയിക്കുമെന്ന് ഉദയനിധി പറഞ്ഞു. വര്‍ഷങ്ങളായി വിജയ് എന്‍റെ സുഹൃത്താണ്. കുട്ടിക്കാലം മുതലെ അറിയാം. എൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ആദ്യ സിനിമയിൽ അദ്ദേഹത്തെ അവതരിപ്പിച്ചു. ഈ പുതിയ സംരംഭത്തിൽ അദ്ദേഹം വിജയിക്കട്ടെയെന്നും ആശംസിക്കുന്നുവെന്ന്…
Read Moreഅമേരിക്കയില്‍ ജനവിധി ഇന്ന്; കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍.
ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍. തെലുങ്കാനയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രാര്‍ഥനകളും യാഗങ്ങളും സംഘടിപ്പിച്ചു. തമിഴ്‌നാട്ടിലെ തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിലും പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുകയാണ്. ഇവിടങ്ങളിലെല്ലാം കമലഹാരിസിന്റെ ഫോട്ടോ പതിച്ച ബാനറുകളും പതിച്ചിട്ടുണ്ട്. നാടിന്റെ മകള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കട്ടെ എന്ന ബാനറുകള്‍ വഴികളില്‍ കാണാം. കമല ഹാരിസിന്റെ മുത്തച്ഛന്‍ പി വി ഗോപാലന്‍ ജനിച്ചുവളര്‍ന്ന സ്ഥലമാണ് ഇത്. ക്ഷേത്രത്തില്‍ സംഭാവനകള്‍ പട്ടികപ്പെടുത്തുന്ന കല്ലില്‍ മുത്തച്ഛന്റെ പേരിനൊപ്പം കമല ഹാരിസിന്റെയും പേര് കൊത്തിവെച്ചിട്ടുണ്ട്. യുഎസ് വൈസ്പ്രസിഡന്റായി കമല ഹാരിസ്…
Read Moreഗൃഹ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ചെന്നൈ: ഐ.ആർ.ഡബ്ല്യു ചെന്നൈ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗൃഹ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അഡയാർ കെ.പി.എം പ്രൈമറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ എം.ഇ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റ് ലീഡർ കെ.ഷജീർ സ്വാഗതവും സെക്രട്ടറി ശബീബ്.ടി നന്ദിയും പറഞ്ഞു
Read Moreമഹാബലി സ്വന്തം പ്രജകളെ കാണാൻ വരുന്ന സുദിനം! ഇന്ന് ബലി പാട്യമി.
ബെംഗളൂരു : കർണാടകയിലും ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഇന്ന് ബലി പാട്യമി ആഘോഷിക്കുന്നു. ദീപങ്ങളുടെ ഉൽസവമായ ദീപാവലിക്ക് നാലാം ദിവസമാണ് ബലി പാട്യമി അല്ലെങ്കിൽ ബലി പ്രതിപദ ആഘോഷിക്കുന്നത്. ബലിപാഡ്വ (മഹാരാഷ്ട്ര),ബാർലജ് (ഹിമാചൽ പ്രദേശ് ),ബെസ്റ്റു വരാസ് ( ഗുജറാത്ത്), രാജാബലി (ജമ്മു) എന്നിങ്ങനെ യാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ ഈ ആഘോഷം അറിയപ്പെടുന്നത്. കേരളത്തിലെ ഓണാഘോഷത്തിൻ്റെ അതേ ഐതീഹ്യം തന്നെയാണ് ഈ ആഘോഷത്തിന് പിന്നിലും. രാജ്യം ഭരിച്ചിരുന്ന അസുരരാജാവിനെ വിഷ്ണുവിൻ്റെ അവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും തുടർന്ന് ഭൂമിയിലെ ജനങ്ങളെ കാണാൻ മഹാബലി തിരിച്ചെത്തുന്നതും…
Read Moreചാരുഹാസൻ ആശുപത്രിയിൽ
ചെന്നൈ : വീണു പരിക്കേറ്റതിനെത്തുടർന്ന് നടൻ ചാരുഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ദീപാവലിത്തലേന്നത്തെ വീഴ്ചയെത്തുടർന്നാണ് ചാരുഹാസൻ ആശുപത്രിയിലായത്.
Read More