Read Time:2 Minute, 56 Second
ബെംഗളൂരു : നിരവധി കലാകായിക പരിപാടികളോടെ”നൻമ കാർണിവൽ 2025″ ഫെബ്രുവരി 8,9 തീയതികളിൽ വി.ബി.എച്ച്.സി അപ്പാർട്ട്മെൻ്റിൽ വച്ച് ആഘോഷിച്ചു.
രക്തദാന ക്യാമ്പോടെ ശനിയാഴ്ച പരിപാടികൾക്ക് തുടക്കമായി.
വി.വി.എസ്.സി പ്രസിഡൻ്റ് ശ്രീ വെങ്കട്ടരാജൻ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. വി.വി.എ.എ.ഒ.എ പ്രസിഡൻ്റ് ശ്രീ ലോകേഷ് പി മുഖ്യാതിഥിയായിരുന്നു.
വിബിഎച്ച്സി യിലെ വിവിധ കലാകാരീ കലാകാരൻമാരുടെ പരിപാടികൾക്കൊപ്പം
ശ്രീ അഷ്കർ കലാഭവനും ടീമും അവതരിപ്പിച്ച മാജിക് ഡാൻസ്, നാട്യക്ഷേത്ര,74X തുടങ്ങിയ നൃത്തവിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി.
എൻ എസ് ആർട്ട്സ് ക്ലാസ്സിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും ചേർന്നുള്ള സംഗീതസന്ധ്യയും അരങ്ങേറി.
![](https://i0.wp.com/bengaluruvartha.in/wp-content/uploads/2025/02/wp-17392402272517276797750697596398-660x365.jpg?resize=640%2C354&ssl=1)
അപ്പാർട്ട്മെൻ്റിലെ ക്ലീനിംഗ് – ഗാർഡനിംഗ് – ഇലക്ട്രിക്കൽ-പ്ലംബിംഗ് ജോലികൾ ചെയ്യുന്ന 30 ൽ അധികം ജീവനക്കാരെ വേദിയിൽ വച്ച് പൊന്നാടയും പുരസ്കാരവും നൽകി ആദരിച്ചു.
നൻമ കാർണിവലിനോടനുബന്ധിച്ച് ഒരാഴ്ച മുമ്പ് നടത്തിയ ഡ്രോയിങ് കോമ്പറ്റീഷൻ്റെയും ഞായറാഴ്ച രാവിലെ നടത്തിയ ചെസ്സ്, ക്യാരംസ് മത്സരങ്ങളുടെയും സമ്മാനദാനം വേദിയിൽ വെച്ച് നടത്തി.
ജിൻസ് അരവിന്ദ്, വിശ്വാസ്, നീരജ് (രക്ഷാധികാരികൾ), ജിതേഷ് അമ്പാടി (പ്രസിഡൻ്റ്), ശിവറാം സുബ്രഹ്മണ്യൻ സെക്രട്ടറി), ശ്രീരാം കണ്ണത്ത് (ജോ. സെക്രട്ടറി) അരുൺ ദാസ് (ട്രഷറർ) എരുമ്പാല സുരേശൻ, ദീപു ജയൻ , സതീഷ് എൻ, ഹരികൃഷ്ണൻ ചെറുവള്ളി, രജീഷ് പാറമ്മൽ, രാജീവ് പി. ഗിരിവാസൻ(എക്സിക്യൂട്ടീവ് മെമ്പർമാർ) അരുൺ ലാൽ, റോസ് മേരി, നിരഞ്ജന അമ്പാടി, വിനീഷ,അഞ്ജു,രജനി, ജോളി, കോദണ്ഡരാമൻ, സുനിൽ, നൊവിൻ , നിതീഷ് , നിഥിൻ,ജ്യോതിഷ് , സാനി രാജീവ്, ഷിംന രജീഷ്, മിഷേൽ ജോളി, സുമൻ അർജുൻ, കിഷൻ , ഇഷാൻ , അർഷിത ,രാജൻ, അശ്വതി , അപർണ, വിസ്മയ , നിഹാരിക , എയ്ഡൻ ജോളി, വിജേഷ് , പ്രവീൺ എന്നിവർ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി.