Read Time:1 Minute, 5 Second
ബെംഗളുരു: അലോയ് വീല്‍ ഡിസ്ക് സഹിതം കാറുകളുടെ ടയര്‍ മോഷ്ടിച്ചിരുന്ന സംഘം പോലീസിന്റെ പിടിയിൽ.
രണ്ടര ലക്ഷം രൂപ വില മതിക്കുന്ന 12 ടയറുകളും തൊണ്ടു മുതലായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഡ്രൈവറായ സിദ്ദിഖ് (24), മെക്കാനിക്ക് ഷാറുഖ് ഖാൻ (25), വെല്‍ഡര്‍ സഖ്ലെയിൻ മുഷ്താക്കും (24) ആണ് അറസ്റ്റിലായത്.
ടയറുകള്‍ കൂടാതെ മോഷ്ടിച്ച ഒരു ഇരുചക്ര വാഹനവും മോഷണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ നാല് വീലുകളും മോഷ്ടിക്കപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്.