ഡല്‍ഹി: കോണ്‍ഗ്രസ് ഒരേ ഉല്‍പ്പന്നം വീണ്ടും ഇറക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
”ഒരേ ഉല്‍പ്പന്നം വീണ്ടും ഇറക്കാനുള്ള ശ്രമത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കട അടച്ചുപൂട്ടലിന്റെ വക്കിലാണ്” ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
”പ്രതിപക്ഷം എടുത്ത പ്രമേയത്തെ ഞാന്‍ അഭിനന്ദിക്കുന്നു, അവരുടെ പ്രസംഗത്തിലെ ഓരോ വാക്കും എന്റെയും രാജ്യത്തിന്റെയും വിശ്വാസത്തെ ഉറപ്പിച്ചു, അവര്‍ പ്രതിപക്ഷത്ത് തന്നെ ദീര്‍ഘകാലം തുടരാന്‍ തീരുമാനിച്ചു.
” ഇക്കാര്യത്തില്‍, നിങ്ങളുടെ ആഗ്രഹം ജനങ്ങള്‍ സാക്ഷാത്കരിക്കും മോദി പറഞ്ഞു. പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടിരിക്കുന്നു.
സീറ്റുകള്‍ മാറുന്നതിനായി പലരും ശ്രമിക്കുന്നു. പല നേതാക്കളും ലോക്സഭയിലേക്ക് മത്സരിക്കുന്നതിന് പകരം രാജ്യസഭാംഗമാക്കാന്‍ ശ്രമിക്കുന്നു.
കോണ്‍ഗ്രസ് എന്ന കടയ്ക്ക് പൂട്ടുവീണിരിക്കുകയാണ്. കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ കാര്യം മാത്രമാണ് ചിന്തിച്ചത്.
കുടുംബാധിപത്യം കോണ്‍ഗ്രസിനെ നശിപ്പിച്ചു. ക്രിയാത്മക പ്രതിപക്ഷമാകുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും മോദി പറഞ്ഞു.