Read Time:51 Second
ചെന്നൈ : ബെംഗളൂരു മെട്രോ ആർവി റോഡ് – ബൊമ്മസന്ദ്ര പാതയിലേക്കുള്ള ഡ്രൈവറില്ലാ ട്രെയിൻ കാത്തിരിപ്പിനൊടുവിൽ, ചൈനയിൽ നിന്ന് ചെന്നൈ തുറമുഖത്ത് എത്തി.
കസ്റ്റംസ് അനുമതി ലഭിച്ചതിനു ശേഷം ഇന്നു തന്നെ കോച്ചുകൾ റോഡ് മാർഗം ബെംഗളൂരുവിലേക്കുള്ള യാത്ര ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മാസാവസാനത്തോടെ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്കു സമീപമുള്ള ഹെബ്ബഗോഡി ഡിപ്പോയിൽ ഇവ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബെംഗളൂരു ബിഎംആർസി ചീഫ് പിആർഒ യശ്വന്ത് ചവാൻ പറഞ്ഞു.