ചെന്നൈ : ഊട്ടി ലവ്ഡെയ് ഗാന്ധി നഗറിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് നിർമാണത്തൊഴിലാളികൾ ഉൾപ്പെടെ ആറ് സ്ത്രീകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മതിൽ കെട്ടുന്ന ജോലിയിലായിരുന്നു തൊഴിലാളികൾ.
ഗുരുതരമായി പരിക്കേറ്റ രണ്ട് തൊഴിലാളികളെ ഊട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു തൊഴിലാളിയെ അവശിഷ്ടങ്ങൾക്കിടയിൽ കാണാതായിട്ടുണ്ട്, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് എന്നും പോലീസ് പറഞ്ഞു.
ജാഗ്രതാ നിർദേശം ലഭിച്ച ഫയർഫോഴ്സ് സ്ഥലത്തെത്തി മണ്ണിടിച്ചിലിൽ കുടുങ്ങിയ 8 പേരെ രക്ഷപ്പെടുത്തി.
#WATCH | Six construction workers died on the spot while undergoing house construction work at Lovedale, near Ooty in Tamil Nadu
"Two workers with serious injuries taken to Ooty Government Hospital, one worker missing under the debris, rescue operations underway, say Police. pic.twitter.com/NkrUFxw0TU
— ANI (@ANI) February 7, 2024
എന്നാൽ, 5 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരിൽ രണ്ടുപേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
മരിച്ചവരിൽ സംഗീത (35), സകില (36), പാകിയ (36), ഉമ (35), മുത്തുലക്ഷ്മി (35) എന്നിവരെ തിരിച്ചറിഞ്ഞു.
സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ് .ലവ്ഡെയ്ലിനോട് ചേർന്നുള്ള ഗാന്ധിനഗർ പ്രദേശത്ത് പുതിയ വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിക്കുന്നത്.
7 സ്ത്രീകളുൾപ്പെടെ 8 നിർമാണത്തൊഴിലാളികളാണ് ഇന്ന് പുതിയ വീടിനോട് ചേർന്നുള്ള 20 അടിയോളം ഉയരത്തിൽ സംരക്ഷണഭിത്തി പണിഞ്ഞിരുന്നത് .
നിർമാണം നടക്കുന്ന സ്ഥലത്തിന് സമീപം ഉപയോഗശൂന്യമായ പഴയ നഗരസഭാ കക്കൂസ് കെട്ടിടമുണ്ടായിരുന്നു.
ഇന്ന് നിർമാണ പ്രവർത്തനങ്ങൾക്കിടെ അപ്രതീക്ഷിതമായി മണ്ണിടിഞ്ഞ് ശുചിമുറി കെട്ടിടം തകർന്നുവീഴുകയായിരുന്നു .
ഇവരിൽ 8 പേർ മണ്ണിൽ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. സമീപത്തുണ്ടായിരുന്നവരാണ് ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചത്.
നീലഗിരി ജില്ലയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും പലയിടത്തും നിർമാണം തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു.
അനുമതിയില്ലാതെ നടത്തുന്ന ഇത്തരം നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ മണ്ണിടിച്ചിൽ പതിവായതോടെ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാകുകയാണ്.