Read Time:1 Minute, 6 Second
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സഖ്യത്തിനൊപ്പം നിലയുറപ്പിക്കാൻ ഒ.പനീർശെൽവം (ഒ.പി.എസ്).
നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രി പദവിയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ തമിഴ്നാട്ടിൽ മെഗാ സഖ്യം രൂപവത്കരിക്കാനാണ് പദ്ധതിയെന്നും ഒ.പി.എസ്. വ്യക്തമാക്കി.
സഖ്യചർച്ചകൾ ഏതാണ്ട് അന്തിമമായെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം ശനിയാഴ്ച അറിയിച്ചു.
ബി.ജെ.പി. ക്കൊപ്പം ചേർന്ന് തന്നെ പുറത്താക്കിയ അണ്ണാ ഡി.എം.കെ. ക്ക് കനത്ത തിരിച്ചടി നൽകാനാണ് പനീർശെൽവത്തിന്റെ കരുനീക്കം.
ഞായറാഴ്ച ചെന്നൈയിലെത്തുന്ന ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി ഒ.പി.എസ്. കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം