ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയതല പ്രവേശനപരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യു.ജി.) 2024, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) മേയ് അഞ്ചിന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ 5.20 വരെ നടത്തും. ഫലം ജൂൺ 14-ന് പ്രസിദ്ധപ്പെടുത്തും.
കോഴ്സുകൾ
എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്., ബി.എച്ച്.എം.എസ്. കോഴ്സുകളിലെ പ്രവേശനമാണ് നീറ്റ്-യു.ജി.യുടെ പരിധിയിൽ മുഖ്യമായും വരുന്നത്. നിശ്ചിത സീറ്റുകളിലെ/സ്ഥാപനങ്ങളിലെ ബി.വി.എസ്സി. ആൻഡ് എ.എച്ച്., ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ് പ്രവേശനത്തിനും നീറ്റ് യു.ജി. സ്കോർ/റാങ്ക് ഉപയോഗിക്കുന്നു.
യോഗ്യത
31.12.2024-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം (31.12.2007-നോ മുമ്പോ ജനിച്ചവർക്ക് അപേക്ഷിക്കാം).
ഉയർന്ന പ്രായപരിധിയില്ല. പ്ലസ്ടു/തത്തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീവിഷയങ്ങൾ, മാത്തമാറ്റിക്സ്/മറ്റേതെങ്കിലും ഇലക്ടീവ്, ഇംഗ്ലീഷ് എന്നിവ പഠിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പ്രത്യേകം ജയിച്ച്
ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് (പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം) വാങ്ങി ജയിച്ചിരിക്കണം.
പരീക്ഷയുടെ ഭാഷ: ഈ നീറ്റ് പരീക്ഷ അസമീസ്, ബംഗാളി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നിങ്ങനെ 13 ഭാഷകളിലാണ് നടത്തുന്നത്.
അപേക്ഷയുടെ വിശദാംശങ്ങൾ: ഫെബ്രുവരി 9 മുതൽ മാർച്ച് 9 വരെ നിങ്ങൾക്ക് നീറ്റിന് ഓൺലൈനായി അപേക്ഷിക്കാം.
പൊതുവിഭാഗത്തിനുള്ള അപേക്ഷാ ഫീസ് – 1,700 രൂപ; EWS/OBC – NCL വിഭാഗത്തിന് – 1,600 രൂപ; SC/ST/PwBD/മൂന്നാം ലിംഗക്കാർക്ക് – 1000 രൂപയും ചരക്ക് സേവന നികുതിയും (GST) അടയ്ക്കേണ്ടതാണ്.
www.nta.ac.in, https://exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം .
കൂടാതെ +91-11-40759000 എന്ന നമ്പറിൽ ബന്ധപ്പെടുകയും [email protected] എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടുക.
പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷ മെയ് 5 ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ 5.20 വരെ 200 മിനിറ്റാണ് .
വിദ്യാർത്ഥികളുടെ ഫലം ജൂൺ 14-ന് www.nta.ac.in, https://exams.nta.nic.in/NEET എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും .