Read Time:54 Second
ചെന്നൈ : റേഷൻ കാർഡ് ഉടമകൾക്ക് സൗകര്യാനുസരണം റേഷൻ കടയിലെത്തി വിരലടയാളം രേഖപ്പെടുത്താമെന്ന് സർക്കാർ അറിയിച്ചു.
ആരെയും ബലമായി കൊണ്ടുവന്ന് പ്രയാസപ്പെടുത്തരുതെന്നും വിരലടയാളം രേഖപ്പെടുത്തുമ്പോൾ മറ്റു രേഖകൾ ആവശ്യപ്പെടരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
ദേശീയ ഭക്ഷ്യസുരക്ഷാ വകുപ്പിെന്റ നിർദേശത്തെത്തുടർന്നാണ് വിരലടയാളം രേഖപ്പെടുത്തുന്നത് നിരബന്ധമാക്കിയത്.
വിരലടയാളം രേഖപ്പെടുത്താൻ വൈകിയാലും റേഷൻ കാർഡിൽനിന്ന് പേര് നീക്കം ചെയ്യില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.