ബെംഗളൂരു: തുരുമ്പ് പിടിക്കാത്ത അലൂമിനിയം ബേസ് പ്ലേറ്റുകളുപയോഗിച്ച് നിർമിക്കുന്ന നമ്പർ പ്ലേറ്റുകളുടെ വശങ്ങൾ അർദ്ധ വൃത്താകൃതീയിലാണ്.
വശങ്ങളിൽ പ്രതിഫലിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഇന്ത്യ എന്ന് പ്രിന്റ് ചെയ്തിരിക്കും.
എ.ഐ.എസ്. 159 – 2019 നിലവാരത്തിലാണ് നിർമിക്കുന്നത്.
നാഷണൽ ഐ.ഡി ഹോളോഗ്രാം എന്നിവയും ഇന്ത്യൻ മുദ്രയോടും കൂടിയതാണ് ട്രാക്കിങ്ങിനും ട്രെയിസിങ്ങിനും സഹായിക്കുന്ന ലേയ്സർ ഐ.ഡിയും മുന്നിലും പിന്നിലുമുള്ള പ്ലേറ്റുകളിൽ വ്യത്യസ്തമായി മുദ്ര ചെയ്തിരിക്കും.
രാത്രി കാലങ്ങളിൽ ഈ നമ്പർ പ്ലേറ്റുകൾ ദൂരെ നിന്നും വ്യക്തമായി കാണാൻ കഴിയും.
ഇടത് ഭാഗത്ത് താഴെയാണ് 10 അക്ക ലേയ്സർ ബ്രാൻഡ് ഐഡന്റിഫിക്കേഷൻ നമ്പർ നൽകിയിരിക്കുന്നത്.
മോഷണവും കുറ്റകൃത്യവും തടയാം
സ്നാപ്പ് ലോക്ക് രീതിയിൽ ഘടിപ്പിക്കുന്ന നമ്പർ പ്ലേറ്റുകൾ പെട്ടെന്ന് അഴിച്ചു മാറ്റാനോ ഘടിപ്പിക്കാനോ സാധിക്കില്ല.
മോഷണം അപകടം എന്നിവ ഉണ്ടായാൽ വാഹനം എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.
നമ്പർ പ്ലേറ്റ് മാറ്റണമെങ്കിൽ ഉടമസ്ഥാനത്തെ സമ്മതപത്രം അടക്കം നിർബന്ധമാണ്