Read Time:45 Second
ബെംഗളൂരു: നഗരത്തിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ വ്യാപക പരിശോധനയിൽ 2 .4കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി.
15 മലയാളികൾ അടക്കം 34 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റിലായവരിൽ നൈജീരിയൻ സ്വദേശിയും ഉൾപ്പെടുന്നു.
ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്ന 26 മൊബൈൽ ഫോണുകളും 5 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
നഗരത്തിലെ കല്ലജ് വിദ്യാർത്ഥികൾക്കും ഐ.ടി ജീവനക്കാർക്കും ലഹരിമരുന്ന് വിതരണം ചെയ്യുന്നവരാണ് പിടിയിലായിട്ടുള്ളത്.