Read Time:57 Second
ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈ മുൻ മേയർ സെയ്ദായി ദുരൈസാമിയുടെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരുന്ന മകൻ വെട്രി ദുരൈസാമിയുടെ ഭൗതികശരീരത്തിൽ പുഷ്പാർച്ചന നടത്തി.
മന്ത്രിമാരായ മാ. സുബ്രഹ്മണ്യനും പി.കെ. ശേഖർബാബു എന്നിവർ അനുഗമിച്ചു.വെട്രി ദുരൈസാമി സഞ്ചരിച്ച കാർ ഹിമാചൽ പ്രദേശിലെ സത്ലജിൽ വീണ് ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി, പിഎംകെ അധ്യക്ഷൻ അൻബുമണി രാമദോസ്, മറ്റ് നേതാക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.