Read Time:1 Minute, 9 Second
ചെന്നൈ : എല്ലാആഴ്ചയിലും ഒരു അവധി അനുവദിക്കണമെന്നും ജോലിസമയം 10 മണിക്കൂറാക്കി ചുരുക്കണമെന്നും ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ചെന്നൈയിൽ നിരാഹാരസമരം നടത്തി.
ലോക്കോ പൈലറ്റുമാർ ദിവസവും 12 മുതൽ 14 മണിക്കൂർ വരെയാണ് ജോലി ചെയ്യുന്നത്.
ഭൂരിഭാഗംപേരും ആഴ്ചയിൽ അവധിയില്ലാതെ ജോലിചെയ്യാൻ നിർബന്ധിതരാകുന്നുണ്ട്.
പലരും ആഴ്ചയിൽ നാല് ദിവസം രാത്രിയിൽ ജോലിചെയ്യേണ്ടുവരുന്നു.
അവധിയും ഡ്യൂട്ടി റെസ്റ്റ്, ജോലി സമയം എന്നിവ പുനഃപരിശോധിക്കണമെന്നും ഒഴിഞ്ഞുകിടക്കുന്ന ഒഴിവുകൾ ഉടൻ നികത്തണമെന്നും പുതിയ തീവണ്ടികൾ അനുവദിക്കുന്നതിന് അനുസൃതമായി ലോക്കോ പൈലറ്റുമാരുടെ എണ്ണം കൂട്ടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.