Read Time:1 Minute, 5 Second
ചെന്നൈ : സഹോദരനുമായുള്ള വഴക്കിനെത്തുടർന്ന് യുവതി ജീവനൊടുക്കി.
പല്ലാവരത്തുള്ള കുമരന്റെ മകൾ മലർവിഴിയാണ് (22) സഹോദരൻ വിറ്റലുമായുണ്ടായ വഴക്കിന്റെ പേരിൽ ജീവനൊടുക്കിയത്.
എൻജിനിയറിങ് പഠനം പൂർത്തിയാക്കി നഗരത്തിലെ ഒരു സ്വകാര്യകമ്പനിയിൽ ജോലിചെയ്തിരുന്ന മലർവിഴിയിൽനിന്ന് സഹോദരനായ വിറ്റൽ പണം ആവശ്യപ്പെട്ടിരുന്നു.
ഇത് നൽകാതെ വന്നതിനെത്തുടർന്ന് രണ്ടുപേരും തമ്മിൽ വഴക്കുണ്ടായി. ഇനി ഒരിക്കലും മർവിഴിയുമായി സംസാരിക്കുകയില്ലെന്ന് പറഞ്ഞു വിറ്റൽ വീട്ടിൽനിന്ന് പുറത്ത് പോയി.
പിന്നീട് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മലർവിഴി സ്വന്തം മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു