Read Time:54 Second
ചെന്നൈ : എഗ്മോർ- തിരുനെൽവേലി- എഗ്മോർ വന്ദേഭാരത് എക്സ്പ്രസ്(20665 /20666)ബുധനാഴ്ച ഓടില്ല.
വിഴുപുരത്തിനും തിരുച്ചിറപ്പള്ളിക്കുമിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് റദ്ദാക്കിയത്.
എഗ്മോറിൽനിന്ന് ബുധനാഴ്ച 9.45-ന് പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസ്(16128) ശ്രീരംഗം, അരിയല്ലൂർ, വിരുദാചലം എന്നീ റൂട്ടിലൂടെ പോകുന്നതിന് പകരം തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, മൈലാടുതുറൈ, കടലൂർ പോർട്ട്, വിഴുപുരംവഴി തിരിച്ചുവിടും.
തഞ്ചാവൂർ, കുംഭകോണം, കടലൂർ പോർട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും